ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകള്‍ എപ്പോഴാണ് കഴുകുന്നതെന്ന് സംശയം തോന്നാത്തവര്‍ ആരെങ്കിലുമുണ്ടോ? ട്രെയിന്‍ യാത്രക്കിടയില്‍ ഈ സംശയം തോന്നാത്തവര്‍ വിരളമായിരിക്കും. ഈ സംശയത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ നല്‍കിയത്. കോണ്‍ഗ്രസ് എംപി കുല്‍ദീപ് ഇന്ദോറയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങള്‍ക്കുള്‍പ്പടെ യാത്രക്കാര്‍ പണം നല്‍കുമ്പോള്‍ അത് എത്രത്തോളം പാലിക്കുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ ചോദ്യം. ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ബ്ലാങ്കറ്റുകള്‍ മാസത്തില്‍ ഒരിക്കലെങ്കിലും കഴുകുമെന്നാണ് അശ്വിനി വൈഷ്ണവ് മറുപടി പറഞ്ഞത്. ക്വില്‍റ്റ് കവറായി ഒരു ബെഡ് ഷീറ്റ് അധികം ബെഡ്‌റോള്‍ കിറ്റില്‍ നല്‍കാറുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
രേഖാമൂലമുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ, 'മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ റെയില്‍വേയില്‍ ഉപയോഗിക്കുന്ന പുതപ്പുകള്‍ ഭാരം കുറഞ്ഞതും കഴുകാന്‍ എളുപ്പമുള്ളതുമാണ്. മാത്രമല്ല യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ് ഇത്തരം പുതപ്പുകള്‍. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് ബിഐഎസ് മാനദണ്ഡമുള്‍പ്പടെ ഉപയോഗിച്ചാണ് ഇവ കഴുകുന്നത്. കഴുകിയ ബ്ലാങ്കറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വൈറ്റോ മീറ്ററുകള്‍ ഉപയോഗിക്കുന്നു. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാനും ട്രെയിനില്‍ നല്‍കുന്ന പുതപ്പിന്റെയുള്‍പ്പടെ പരാതികള്‍ അറിയിക്കാനും പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.'
Content Highlights: How Often Are Train Blankets Washed? Minister Ashwini Vaishnaw's Reply