5 ബില്യണ്‍ ഡോളറിലധികം(40,000കോടി രൂപ) ആസ്തിയുള്ള മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയുടെ മകനാണ് വെന്‍ അജാന്‍ സിരിപന്യോ. ഇദ്ദേഹം തന്റെ 18ാം വയസില്‍ ആത്മീയതയിലേക്ക് തിരിഞ്ഞ് സന്യാസജീവിതം തിരഞ്ഞെടുത്തു. മലേഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായ ആനന്ദ് കൃഷ്ണന്റെ മകനാണ് വെന്‍ അജാന്‍ സിരിപന്യോ. ടെലികമ്യൂണിക്കേഷന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, എണ്ണ, വാതകം എന്നിങ്ങനെ പല ബിസിനസ് ശൃംഖലകളും ഇവരുടെ കുടുംബത്തിന്റേതാണ്. അത് മാത്രമല്ല ഇദ്ദേഹം ഒരിക്കല്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഐപിഎല്‍ ടീമായ ചെന്നെ സൂപ്പര്‍ കിംഗിനെ പ്രമോട്ട് ചെയ്തിരുന്നു.
സിരിപന്യോയുടെ അച്ഛന്‍ പ്രമുഖ ബിസിനസുകാരനാണെങ്കില്‍ അമ്മ മോംവജറോങ്‌സെ സുപ്രന്ദ ചക്രബ് രാജകുടുംബാംഗമാണ്. ഒരിക്കല്‍ തന്റെ അമ്മയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തായ്‌ലന്‍ഡിലേക്ക് പോയതാണ് ആത്മീയ അന്വേഷണത്തിലേക്കുളള തന്റെ വഴി തുറന്നതെന്ന് സിരിപ. അവിടെവച്ച് അദ്ദേഹം ഒരു ബുദ്ധമതവിശ്രമ കേന്ദ്രത്തില്‍ താല്‍ക്കാലിക ചുമതലയില്‍ നിയമിതനായി. ഹ്രസ്വകാലത്തേക്ക് ചെയ്ത ആ ജോലി അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. പിന്നീടാണ് ആത്മീയതയിലേക്ക് കടക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. ബുദ്ധമത വിശ്വാസിയും മനുഷ്യസ്‌നേഹിയുമായ അദ്ദേഹത്തിന്റെ പിതാവ് സന്യാസം സ്വീകരിക്കാനുള്ള സിരിപന്‍യോയുടെ തീരുമാനത്തെ വളരെയധികം വിലമതിക്കുകയാണ് ചെയ്തത്.
ഇപ്പോള്‍ തായ്‌ലന്‍ഡ്- മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന dtao dum മൊണാസ്ട്രിയുടെ മഠാധിപനായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണ്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന സിരിപന്‍യോ കുറഞ്ഞത് എട്ട് ഭാഷകളെങ്കിലും സംസാരിക്കും. ആത്മീയ ജീവിതത്തിനൊപ്പം മാതാപിതാക്കളെ സന്ദർശിക്കാനും യാത്രകള്‍ക്കും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
Content Highlights :Monk at the age of 18 who gave away crores, who is this young man? He is the son of telecom tycoon Anand Krishna who is the third richest man in Malaysia