'ബ്രെയിന്‍ റോട്ട്', അര്‍ത്ഥം അറിയാമോ? 2024ലെ വാക്കായി ഓക്‌സ്‌ഫോര്‍ഡ് തിരഞ്ഞെടുത്തതാണ്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ആറ് വാക്കുകളുടെ പട്ടികയില്‍ നിന്ന് ഒരാഴ്ച നീണ്ട വോട്ടെടുപ്പിലൂടെയാണ് വാക്ക് തിരഞ്ഞെടുത്തത്.

dot image

സോഷ്യല്‍ മീഡിയയില്‍ അനന്തമായി സമയം ചെലവഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ 'ബ്രെയിന്‍ റോട്ട്' ഉണ്ടായിരിക്കാം. ഓക്‌സ്‌ഫോര്‍ഡ് 2024ലെ വേര്‍ഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത വാക്കാണ് ബ്രെയിന്‍ റോട്ട്. ഭാഷാ വിദഗ്ധരാണ് 2024ലെ വാക്കായി ബ്രെയിന്‍ റോട്ട് തിരഞ്ഞെടുത്തത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ആറ് വാക്കുകളുടെ പട്ടികയില്‍ നിന്ന് ഒരാഴ്ച നീണ്ട വോട്ടെടുപ്പിലൂടെയാണ് വാക്ക് തിരഞ്ഞെടുത്തത്. 37,000 പേരാണ് വോട്ടിങില്‍ പങ്കെടുത്തത്.

എന്താണ് ബ്രെയിന്‍ റോട്ട്?

ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥയുടെ അപചയം എന്നാണ് ഓക്‌സ്‌ഫോര്‍ ഈ വാക്കിനെ നിര്‍വചിക്കുന്നത്. നിസ്സാരമോ വെല്ലുവിളികളില്ലാത്തതോ ആയി കണക്കാക്കുന്ന ഉള്ളടക്കത്തിന്റെ അമിതമായ ഉപയോഗം ഈ അവസ്ഥയിലേക്ക് നയിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ നിലവാരത്തിന് ഉണ്ടാകുന്ന തകര്‍ച്ചയെ ബ്രെയിന്‍ റോട്ട് എന്ന് വിശേഷിപ്പിക്കാം.

1984ല്‍ ഹെന്റി ഡേവിഡ് തോറോയുടെ ബുക്കായ വാര്‍ഡനിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. സാധാരണമായ ലോകത്ത് ലളിതമായ ഒരു ജീവിത ശൈലി നയിച്ച അനുഭവം പങ്കുവെക്കാനായിരുന്നു അന്ന് ആ വാക്ക് ഉപയോഗിച്ചത്. 2023നും 2024നും ഇടയില്‍ ബ്രെയിന്‍ റോട്ട് എന്ന വാക്കിന്റെ ഉപയോഗം 230 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സമീപകാലത്ത് ടിക് ടോകും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനെതിരായ വിമര്‍ശങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ നേടിയത്. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ വാക്ക് കൂടുതലായി ഉപയോഗിക്കുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് അഭിപ്രായപ്പെട്ടു.

നമ്മുടെ ഒഴിവുസമയം എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നത് എന്നതിനെയും വെര്‍ച്വല്‍ ലോകത്തെ അപകടസാധ്യകളെ കുറിച്ചും വ്യക്തമാക്കുന്നതാണ് ബ്രെയിന്‍ റോട്ട് എന്ന പദമെന്ന് ഓക്‌സ്‌ഫോര്‍ഡ് ലാംഗ്വേജസ് പ്രസിഡന്റ് കാസ്പര്‍ ഗാത്വോള്‍ പറഞ്ഞു. കൂടുതല്‍ വോട്ടര്‍മാര്‍ ഈ പദം തിരഞ്ഞെടുത്തതില്‍ ആശ്ചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Brain rot' is Oxford's word of the year. What it means

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us