'മടിയില്‍ കയറി ഇരുപ്പുറപ്പിച്ചു, ഉറങ്ങി, കൊടുത്ത പഴവും കഴിച്ചു'; രാവിലെ എത്തിയ അതിഥിയെ കുറിച്ച് ശശി തരൂര്‍

ചിത്രങ്ങള്‍ പങ്കുവച്ച് ശശി തരൂര്‍

dot image

പത്രം വായിക്കാന്‍ രാവിലെ ഡല്‍ഹിയിലെ വീട്ടിലെ പൂന്തോട്ടത്തില്‍ ശശി തരൂരിന് ഒരു അതിഥിയുമുണ്ടായിരുന്നു. ഒരു കുരങ്ങനായിരുന്നു ആ അതിഥി. ആദ്യം ചെറിയ ഭയമുണ്ടായിരുന്നെങ്കിലും ശശി തരൂരും അതിഥിയും പിന്നീട് സുഹൃത്തുക്കളായെന്നും ശശി തരൂര്‍ എക്‌സിലൂടെ അറിയിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായത്. പൂന്തോട്ടത്തില്‍ രാവിലെ പത്രം വായിക്കുമ്പോഴാണ് കുരങ്ങന്‍ എത്തിയത്. എന്റെ അടുത്തേയ്ക്ക് വന്ന് നേരെ മടിയില്‍ കയറി ഇരിക്കുകയായിരുന്നു. ഞാന്‍ നല്‍കിയ രണ്ട് വാഴപ്പഴം അവന്‍ കഴിച്ചു. എന്നെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങി. ഞാന്‍ മെല്ലെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അവന്‍ ചാടി എഴുന്നേറ്റു'', തരൂര്‍ കുറിച്ചു. കുരങ്ങന്‍ മടിയിരുന്ന് ഉറങ്ങുന്നതും പഴം കഴിക്കുന്നതുമായ ഫോട്ടോകള്‍ക്കൊപ്പമാണ് കുറിപ്പ്.

കുരങ്ങന്‍ ആക്രമിക്കാതിരുന്നതില്‍ തരൂര്‍ ആശ്വാസം ഉണ്ടെന്നും കടി ഏല്‍ക്കുകയാണെങ്കില്‍ കുത്തിവെപ്പ് എടുക്കേണ്ടി വരുമോ എന്ന ആശങ്ക ഉണ്ടായിരുന്നെന്നും ശശി തരൂര്‍ കുറിച്ചു. പക്ഷേ, കുരങ്ങന്‍ ഉപദ്രവിച്ചില്ല. ശാന്തനായി ഇരിക്കുകയും പഴം കഴിക്കുകയും എഴുന്നേറ്റ് പോവുകയും ചെയ്തു. നിരവധി പേരാണ് ഫോട്ടോയ്ക്ക് ശേഷം കമന്റുമായി എത്തിയിരിക്കുന്നത്.

Content Highlights: Shashi Tharoor’s encounter with monkey goes viral, MP shares pictures of his ‘extraordinary experience’

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us