ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി; ജനസംഖ്യ കൂട്ടാനും കുട്ടികളെ നോക്കാനും 'മാര്‍ഗ'വുമായി ടോക്കിയോ

നാല് ദിവസത്തെ വര്‍ക്ക് വീക്ക് അവതരിപ്പിച്ച് രാജ്യത്തിലെ ജനനനിരക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

dot image

രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കുന്നതിനായി നാല് ദിവസത്തെ വർക്ക് വീക്ക് നടപ്പിലാക്കാനൊരുങ്ങുകയാണ് ടോക്കിയോ ഗവണ്‍മെന്റ്. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കൂടിയാണ് ഈ തീരുമാനം. മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിന്റെ എല്ലാ ജീവനക്കാര്‍ക്കും ഏപ്രിലില്‍ തുടങ്ങി എല്ലാ ആഴ്ചയും മൂന്നു ദിവസം അവധിയെടുക്കാന്‍ കഴിയുമെന്നാണ് ടോക്കിയോ ഗവര്‍ണര്‍ യൂറിക്കോ കൊയ്‌ക്കെ പ്രഖ്യാപിച്ചത്.

'പ്രസവമോ, കുട്ടികളെ നോക്കേണ്ടതോ ഉള്ളതുകൊണ്ട് ആര്‍ക്കും അവരുടെ കരിയര്‍ ഉപേക്ഷിക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പാക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ടോക്കിയോ മെട്രോപൊളിറ്റന്‍ അസംബ്ലിയുടെ നാലാമത്തെ റെഗുലര്‍ സെഷനിലെ നയപ്രസംഗത്തിലാണ് ഗവർണറുടെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ആരോഗ്യ,തൊഴില്‍ ക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ജപ്പാനില്‍ 727,277 ജനസംഖ്യ മാത്രമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ജനസംഖ്യാ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണുന്നതിന് കൂടിയാണ് സർക്കാരിന്റെ നീക്കം.


ചെറിയ പ്രായത്തിലുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ ജോലിയില്‍ നിന്ന് നേരത്തെ അവധിയെടുത്ത് പോവുകയാണെങ്കില്‍ അവർക്ക് ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് അവരുടെ ജോലിസമയം ദിവസവും രണ്ട് മണിക്കൂര്‍ വരെ കുറയ്ക്കാന്‍ അനുവദിക്കുന്ന പുതിയ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.


പരിപാടിയുടെ ഭാഗമായി ട്രയലുകളില്‍ പങ്കെടുത്ത 90 ശതമാനം ജീവനക്കാരും ആഴ്ചയില്‍ നല് ദിവസവും ജോലി എന്ന ആശയത്തെ അനുകൂലിക്കുന്നവരായിരുന്നു. ഇത് അവരുടെ ജീവിതത്തിലെ സന്തോഷവും ജോലിയും ജീവിതവും തമ്മിലുളള സന്തുലിതാവസ്ഥയും ശാരീരികവും മാനസികവുമായുള്ള ആരോഗ്യവും വര്‍ധിപ്പിച്ചതായും ജീവനക്കാർ പറഞ്ഞു.

Content Highlights :Three days off by the government to take care of children and increase the country's population

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us