സ്ട്രെസ് സര്‍വ്വേ; 'ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല' പ്രചാരണം ആസൂത്രിതമെന്ന് കമ്പനി, അല്ലെന്ന് ജീവനക്കാര്‍

സർവേയ്ക്ക് ശേഷം വിട്ടയച്ച ഏകദേശം 100 ജീവനക്കാരിൽ ഒരാളാണ് താനെന്നും അനുഷ്ക ദത്ത വെളിപ്പെടുത്തി

dot image

ജീവനക്കാർ ജോലി സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്ന് അറിയാൻ സർവേ നടത്തിയ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു എന്ന തരത്തിൽ സ്റ്റാർട്ട്അപ്പ് കമ്പനിയായ യെസ്മാഡത്തിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ വൈറലായ ആ ഇമെയിലിൻ്റെ പിന്നിൽ ആസൂത്രിതമായ നീക്കമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് കമ്പനി. തങ്ങളുടെ ജീവനക്കാരെ ആരെയും തന്നെ പിരിച്ചുവിട്ടിട്ടില്ലെന്നും നോയിഡ ആസ്ഥാനമായുള്ള കമ്പനി പ്രസ്താവനയിൽ അറിയിച്ചു.


മുഴുവൻ വിവാദങ്ങളും ആസൂത്രിതമാണെന്ന് കമ്പനി പറഞ്ഞു. സമ്മർദ്ദം കാരണം ജീവനക്കാരെ പിരിച്ചുവിട്ടതായി സൂചിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ മൂലം ഏതെങ്കിലും ജീവനക്കാർക്ക് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ കുറിച്ചു. കമ്പനിയുടെ എച്ച്ആർ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഇമെയിലിൻ്റെ സ്‌ക്രീൻഷോട്ടാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ജീവനക്കാർ അനുഭവിക്കുന്ന സ്ട്രെസ് ലെവലുകൾ വിലയിരുത്തുന്നതിനാണ് സർവേ നടത്തിയതെന്ന് എച്ച്ആർ അയച്ച റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ പ്രതികരണങ്ങൾ ലഭിച്ചതോടെ അപ്രതീക്ഷിത നടപടിയിലേക്ക് കമ്പനി കടക്കുകയായിരുന്നു. വൈറലായ ഇമെയിലിൽ ഇങ്ങനെയായിരുന്നു പ്രചരിച്ചത്.

Also Read:

എന്നാൽ ജോലിയിൽ സമ്മർദത്തിലാണെന്ന് സ്ഥിരീകരിച്ച ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും പകരം റീസെറ്റ് ചെയ്യാൻ അവർക്കെല്ലാം ഒരു ഇടവേള നൽകിയിരിക്കുകയാണ് എന്നുമാണ് കമ്പനി പറയുന്നത്. എന്നാൽ കമ്പനി ഇത്തരത്തിൽ പ്രതികരിക്കുമ്പോഴും ജീവനക്കാരിലൊരാൾ മറ്റ് 100 ജീവനക്കാർക്കൊപ്പം തന്നെ പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പ്രതികരിച്ചു. ഡൽഹി-എൻസിആർ ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് കമ്പനിയായ യെസ്മാഡത്തിലെ ‌യുഎക്സ് കോപ്പിറൈറ്ററായ അനുഷ്ക ദത്തയാണ് ഇത്തരത്തിൽ പ്രതികരിച്ചത്. സർവേയ്ക്ക് ശേഷം വിട്ടയച്ച ഏകദേശം 100 ജീവനക്കാരിൽ ഒരാളാണ് താനെന്നും അനുഷ്ക ദത്ത വെളിപ്പെടുത്തി. “യെസ്മാഡത്തിൽ എന്താണ് സംഭവിക്കുന്നത്? ആദ്യം നിങ്ങൾ ഒരു റാൻഡം സർവേ നടത്തി, ഞങ്ങൾ സമ്മർദ്ദം അനുഭവിക്കുന്നതിനാൽ ഒറ്റരാത്രികൊണ്ട് ഞങ്ങളെ പുറത്താക്കണോ? എന്നെ മാത്രമല്ല, മറ്റ് 100 പേരെയും പുറത്താക്കി എന്നായിരുന്നു അനുഷ്ക ദത്തയുടെ പ്രതികരണം.

Content Highlights: In a statement issued on social media, YesMadam said that the viral email was a 'planned effort' and denied firing any employees following severe backlash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us