ബിഹാറിലെ ഭഗല്‍പൂരിലാണ് ഈ നാടകീയ സംഭവം അരങ്ങേറുന്നത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങളാണ് അന്നവിടെ നടന്നത്. സംഭവത്തെക്കുറിച്ച് പറയുന്നതിന് മുന്‍പ് മനോജ് പണ്ഡിറ്റിനെയും സഖാദേവിയെയും കുറിച്ച് അറിയേണ്ടതുണ്ട്. ഭഗല്‍പൂര്‍ നിവാസികളായ മനോജ് പണ്ഡിറ്റും സേഖാദേവിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. തുടക്കത്തില്‍ വളരെ സന്തോഷമായി പോയിരുന്ന അവരുടെ ബന്ധത്തിന് വിള്ളലുകള്‍ വീഴാന്‍ അധികസമയം വേണ്ടിവന്നില്ല. കാര്യങ്ങള്‍ പ്രതികൂലമായി മാറുകയായിരുന്നു. ഇടയ്ക്കിടെ കടന്നുവന്ന വാക്ക് തര്‍ക്കങ്ങളും മറ്റ് പല പ്രശ്ങ്ങളും അവരുടെ ബന്ധത്തിന് ഉലച്ചിലിന് കാരണമായി. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ പലരും ഇടപെട്ടെങ്കിലും ദമ്പതികള്‍ നിയമപരമായി മുന്നോട്ട് പോകാന്‍തന്നെ തീരുമാനിച്ചു. അവര്‍ കോടതിയെ സമീപിച്ചു. ഇപ്പോഴും കേസ് ഒരു പരിഹാരവും കാണാതെ തുടരുകയാണ്. എങ്കിലും കോടതിയില്‍ കേസ് നിലനില്‍ക്കെത്തന്നെ വിധി കാത്തുനില്‍ക്കാതെ മനോജിന്റെ കുടുംബം മറ്റൊരു വിവാഹത്തിന്റെ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ആദ്യഭാര്യ സഖാദേവി ഇത് അറിയാനുമിടയായി.
മനോജിന്റെ പിതാവും മറ്റ് ബന്ധുക്കളും ചേര്‍ന്ന് രണ്ടാം വിവാഹത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തി. ഡിസംബര്‍ 10 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. പക്ഷേ പെണ്‍കുട്ടിയോടും ബന്ധുക്കളോടും അവര്‍ മനോജ് ഒരുവിവാഹം കഴിച്ചതാണെന്നും കോടതിയില്‍ കേസ് നടക്കുകയാണെന്നും മറച്ചുവച്ചുകൊണ്ടാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. വിവാഹത്തിന്റെ തീയതി അടുത്തതോടെ വധുവിന്റെ വീട്ടുകാര്‍ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടത്താന്‍ തുടങ്ങി.
വിവാഹത്തിന് മുന്‍പുള്ള പരമ്പരാഗത ആചാരങ്ങളായ ഹല്‍ദി മെഹന്ദി ചടങ്ങുകള്‍ നടക്കുമ്പോഴാണ് ആ സംഭവം അരങ്ങേറിയത്. മനോജിന്റെ ആദ്യ ഭാര്യയായ സഖാദേവി അമ്മയോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കടന്നുവരികയും അവിടെ വലിയ ബഹളം സൃഷ്ടിക്കുകയും ചെയ്യ്തു. മനോജ് വിവാഹിതനാണെന്ന് വെളിപ്പെടുത്തി. വഞ്ചനയെക്കുറിച്ച് അറിയാതിരുന്ന വധുവിന്റെ വീട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. എങ്കിലും മാസങ്ങള്‍ തയ്യാറെടുത്ത് നടത്തിയ കല്യാണ ഒരുക്കങ്ങള്‍ വധുവിന്റെ വീട്ടുകാര്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. രഹസ്യമായി ദ്വിഭാര്യത്വത്തിന് ശ്രമിച്ച ഈ സംഭവം ഒടുവില്‍ നാടകീയവും പരസ്യവുമായ ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
Content Highlights : This attempted secret bigamy eventually led to a dramatic and public confrontation