പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിലതൊക്കെ ഭയപ്പെടുത്തുന്നതും കൗതുകമുണര്‍ത്തുന്നതുമൊക്കെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇപ്പോഴിതാ ആഫ്രിക്കയിലെ സ്റ്റെല്ലെന്‍ബോഷ് എന്ന സ്ഥലത്തുള്ള ഒരു വീട്ടിലെ ബെഡില്‍ വെച്ചിരിക്കുന്ന തലയിണയ്ക്കടിയില്‍ നിന്നും ഉഗ്ര വിഷമുള്ള കേപ് കോബ്ര എന്ന പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പ് പിടുത്തക്കാരന്‍ തലയിണക്കടിയില്‍ നിന്നും പാമ്പിനെ പിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദക്ഷിണാഫ്രിക്കയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണ് കേപ് കോബ്ര.
കേപ് കോബ്രയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയിലുള്ളവര്‍ക്ക് കൂടുതലായും പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയില്ലെങ്കില്‍ മരണം ഉറപ്പാണ്. ഫ്രീ സ്റ്റേറ്റ്, നോര്‍ത്ത് വെസ്റ്റ്, തെക്കന്‍ ബോട്സാന, നമീബിയ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
Content Highlights: video venomous cape cobra found under pillow in south african home