അമ്മയെ കുറിച്ച് മോശം പരാമര്‍ശം, അധ്യാപകനെ നേരിട്ട് 11 വയസുകാരന്‍, വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അധ്യാപകന്‍

വിദ്യാര്‍ത്ഥിയെ ശാരീരികമായി ഉപദ്രവിക്കുന്ന അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്

dot image

ജോര്‍ജിയയിലെ ഡെറന്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് മുറിയില്‍ വച്ച് മറ്റുകുട്ടികള്‍ നോക്കിനില്‍ക്കെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് നിലത്തേക്കെറിയുന്ന ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ചിലര്‍ അധ്യാപകന്റെ പ്രവർത്തിയെ അപലപിച്ചപ്പോള്‍ മറ്റ് ചിലര്‍ അധ്യാപകനോട് അനാദരവ് കാട്ടിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ വിമര്‍ശിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ, വിദ്യാര്‍ത്ഥിയുടെ അമ്മയെ കുറിച്ച് അധ്യാപകന്‍ ലൈംഗിക പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് തർക്കം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ അമ്മ ചെനെല്ലെ റസല്‍ പറയുന്നത് തന്നെക്കുറിച്ച് മോശമായി പറഞ്ഞത് തന്റെ 11 വയസുകാരനായ മകനെ വേദനിപ്പിച്ചെന്നും അവന്‍ അധ്യാപകനുമായി സംഘര്‍ഷം ഉണ്ടായെന്നുമാണ്. ഇതേതുടര്‍ന്നാണ് കുട്ടിയെ അധ്യാപകന്‍ കോളറില്‍ പിടിച്ച് നിലത്തേക്കെറിയുന്നത്.

സംഭവത്തെ തുടര്‍ന്ന് അധ്യാപകന്‍ രാജിവെച്ചെങ്കിലും നിലവില്‍ പൊലീസ് പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല . അതുകൊണ്ടുതന്നെ തന്റെ മകന് നീതി ലഭിക്കണമെന്നാണ് ചെനെല്ല റസ്സലിന്റെ ആവശ്യം. 'അയാളെ ജയിലില്‍ അടയ്ക്കണം, അയാള്‍ എന്റെ മകനെ ഉപദ്രവിച്ചു. ഞാനോ അവന്റെ അച്ഛനോ അവനെ അടിച്ചിട്ടില്ല', അവർ പറഞ്ഞു. പൊലീസ് തുടര്‍നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്ക് താഴെ ധാരാളം പേരാണ് അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ഒരിക്കലും അധ്യാപകന്റെ പ്രവർത്തി ശരിയായില്ലെന്നും, ഇത്തരം പ്രവർത്തികള്‍ ഭയാനകമാണെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ മറ്റ് ചിലരാകട്ടെ അധ്യാപകനോട് അനാദരവ് കാട്ടിയെ വിദ്യാര്‍ത്ഥിയെ വിമര്‍ശിക്കുകയും അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlights :A video of a teacher physically abusing a student is being discussed on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us