പല തരത്തിലുള്ള റിലേഷൻഷിപ്പുകളെ പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. പല വാക്കുകളും ട്രെന്‍ഡിങ് ആവുന്ന സമയത്താണ് നമ്മൾ ശ്രദ്ധിക്കാറുള്ളതും. അത്തരത്തിൽ 2025ൽ ട്രെന്‍ഡിങ് ആവാൻ സാധ്യതയുള്ള കുറച്ച് റിലേഷൻഷിപ്പുകളെ പറ്റി ഒന്ന് അറിഞ്ഞ് വെച്ചാലോ?
കിസ്-മെറ്റ് റിലേഷൻഷിപ്പ്
"കിസ്-മെറ്റ് റിലേഷൻഷിപ്പ്" "കിസ്" -"ചുംബനം","മെറ്റ്"- "മീറ്റ്" പേര് പോലെ തന്നെ ചുംബനത്തിലൂടെ തുടങ്ങുന്ന ഒരു റിലേഷൻഷിപ്പാണ് കിസ്-മെറ്റ് റിലേഷൻഷിപ്പ്. ചുംബനത്തിലൂടെ ആരംഭിച്ച് റൊമാൻ്റിക്, വികാരാധീനമായ ഘടകമുള്ള ഒരു ബന്ധമായിരിക്കും ഇത്. ചുംബനം പോലെയുള്ള തീവ്രമോ അവിസ്മരണീയമോ ആയ ഒരു പ്രണയ നിമിഷത്താൽ ആരംഭിക്കുന്നതാണ് ഈ റിലേഷൻഷിപ്പ്. അവിസ്മരണീയമായ ആദ്യ ചുംബനത്തെയോ ബന്ധത്തിൻ്റെ ഒരു പ്രധാന ഭാഗമായ ചുംബനത്തെയോ കേന്ദ്രീകരിച്ച് ശക്തമായ റൊമാൻ്റിക് തുടക്കമുള്ള ഒരു ബന്ധമാണ് ഇത്.
നാനോഷിപ്പ്
ടിന്‍ഡര്‍ എന്ന ഡേറ്റിങ് ആപ്പാണ് നാനോഷിപ്പെന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള പ്രതീക്ഷകളുമില്ലാത്ത ഹ്രസ്വകാലത്തേക്കുള്ള ബന്ധമാണ് നാനോഷിപ്പ്. ഉദാഹരണമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴോ പൊതു ഗതാഗതത്തില്‍ സഞ്ചരിക്കുമ്പോഴോ ഒരാളെ കണ്ടാല്‍ നമുക്ക് ഒരു സ്പാര്‍ക്ക് തോന്നുന്നു. എന്നാല്‍ അത് കുറച്ച് നേരത്തേക്ക് മാത്രം നില്‍ക്കുകയും അയാളെക്കുറിച്ചുള്ള മതിപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നതിനെയാണ് നാനോഷിപ്പ് എന്ന് പറയുന്നത്. ഇതു ഒരുപക്ഷേ ഒരു പുഞ്ചിരിയില്‍ നിന്ന് തുടങ്ങി ചാറ്റ് വരെയെത്താം. ഒരു അര്‍ത്ഥത്തില്‍ ക്രഷ് എന്നൊക്കെ പറയുന്നതിന്റെ മറ്റൊരു വാക്കാണ് നാനോഷിപ്പ്. നാനോഷിപ്പുകള്‍ പ്രതീക്ഷകളുടെ ഭാരം കുറയ്ക്കുകയും സിംഗിള്‍സിന് ഒരു ബന്ധം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അടുത്ത വര്‍ഷം ഡേറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് നാനോഷിപ്പായിരിക്കുമെന്നാണ് പറയപ്പെടുന്നത്.
ടീം സ്‌പോർട്‌സ് പോലെയുള്ള ഡേറ്റിംഗ്
ഒരു സ്‌പോർട്‌സിലെ ടീമംഗങ്ങളെപ്പോലെ, ഒരു വിജയകരമായ പ്രണയബന്ധത്തിന് രണ്ട് പങ്കാളികളും ഒരുമിച്ച് സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റിലേഷൻഷിപ്പാണ് ടീം സ്‌പോർട്‌സ്. പരസ്പരം പിന്തുണ നല്കുകയും ഉത്തരവാദിത്തങ്ങൾ പങ്കിടുകയും പങ്കാളിത്തബോധം ഉറപ്പാക്കുകയും ചെയ്യും. ഡേറ്റിംഗിനെ ഒരു ടീം സ്‌പോർട്‌സ് ആയി കണക്കാക്കുക എന്നതിനർത്ഥം, രണ്ട് വ്യക്തികളും വിലമതിക്കുകയും പിന്തുണയ്ക്കുകയും ഐക്യപ്പെടുകയും ചെയ്യുന്ന ഒരു പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നതാണ്.
ബിഡ് അഡ്യൂ ഗോസ്റ്റിങ്
ഒരാൾ പെട്ടെന്ന് ഒരു വിശദീകരണവുമില്ലാതെ മറ്റൊരു വ്യക്തിയുമായി ഉള്ള ആശയവിനിമയം നിർത്തുന്നതിനെയാണ് ബിഡ് അഡ്യൂ ഗോസ്റ്റിങ് എന്ന് പറയുന്നത്. ഇത് പ്രണയത്തിൽ മാത്രം ആകണമെന്നില്ല. സൗഹൃദത്തിലും ഗോസ്റ്റിങ് റിലേഷൻഷിപ്പ് ഉണ്ടാകാറുണ്ട്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒരാൾ സംസാരം എല്ലാം നിർത്തി ഒരു ബന്ധവും ഇല്ലാതെ പോകുന്നതിനെയാണ് ഗോസ്റ്റിങ് റിലേഷൻഷിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്.
ലവ് ബോംബിങ്
ഒരു ബന്ധത്തിൻ്റെ തുടക്കത്തിൽ അമിതമായ ശ്രദ്ധ, വാത്സല്യം, സമ്മാനങ്ങൾ, പ്രശംസകൾ എന്നിവ ഉപയോഗിച്ച് ആരെങ്കിലും തൻ്റെ പങ്കാളിയെ കീഴടക്കുന്നതാണ് ലവ് ബോംബിംഗ്. ഒരിക്കൽ ഇതെല്ലാം കെയറിങ് ആയി തോന്നുമെങ്കിലും പിന്നീട് അതൊരു ബുദ്ധിമുട്ടായി തോന്നാറാണ് പതിവ്. ഇത്തരം റിലേഷൻഷിപ്പുകളെയാണ് ലവ് ബോംബിങ് എന്ന് പറയുന്നത്.
Content Highlights: We have heard about many types of relationships. We notice when many words are trending. In such a way, what if we know about a few relationships that are likely to be trading in 2025?