റിയോ ഡി ജെനീറോ: സൗന്ദര്യം കൂടിപോയതിനാല്‍ തന്നെ ക്രിസ്മസ് വിരുന്നില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടെന്ന പരിഭവവുമായി ബ്രസീലിയന്‍ മോഡല്‍. തന്റെ സൗന്ദര്യം ഒരു ഭീഷണിയാണെന്നും ഭര്‍ത്താക്കന്‍മാരും ആണ്‍സുഹൃത്തുക്കളും തന്നിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഭയന്നാണ് സുഹൃത്തുക്കള്‍ തന്നെ ക്രിസ്മസ് അത്താഴവിരുന്നില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നും ബ്രസീലിലെ സാവോ പോളോയില്‍ നിന്നുള്ള മോഡല്‍ മറീന സ്മിത്ത്(34)ആരോപിച്ചു. എന്നാല്‍ താനൊരിക്കലും അങ്ങനെ ചെയ്യാറില്ലെന്നും മറീന പറഞ്ഞു.
അവരുടെ പുരുഷന്‍മാരെ താന്‍ സ്വന്തമാക്കിക്കളയുമെന്ന് കരുതി തന്നെ സ്ത്രീകള്‍ ക്രിസ്മസ് വിരുന്നില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അവരുടെ ഭര്‍ത്താക്കന്‍മാരെയും ആണ്‍സുഹൃത്തുക്കളെയും താന്‍ മയക്കിയെടുക്കുമെന്ന് അവര്‍ കരുതുന്നു. പ്രശ്‌നം തന്റേതല്ല. അരക്ഷിത ബോധം കാരണം അവര്‍ക്ക് നഷ്ടമാവുന്നത് നല്ലൊരു സുഹൃത്തിനെയാണെന്നും മറീന സ്മിത്ത് പറഞ്ഞു.
എന്നാല്‍ ഇതാദ്യമായല്ല സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടുവെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്തെത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സബ്രിന ലോ എന്ന 23കാരിയും നേരത്തെ സമാന ആരോപണം ഉന്നയിച്ചിരുന്നു. സുഹൃത്തിന്റെ ബ്രൈഡല്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ സബ്രിന അവകാശപ്പെട്ടത്.
Content Highlights: The Brazilian model was left out of the Christmas party because of her beauty