പാകിസ്താനികൾ ഈ വര്‍ഷം തിരഞ്ഞ 'ഇന്ത്യന്‍ കാര്യങ്ങള്‍'; കൗതുകവും വ്യത്യസ്തവുമായ ഗൂഗിള്‍ സെര്‍ച്ച് ഇതാ

ഇന്ത്യയുടെ ഇയര്‍ ഇന്‍ സെര്‍ച്ചില്‍ പാകിസ്താനെക്കുറിച്ചുള്ള തിരച്ചിലുകളൊന്നും കാര്യമായി കാണുന്നില്ല.

dot image

പാകിസ്താനികള്‍ ഈ വര്‍ഷം ഇന്ത്യയെക്കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ച കാര്യങ്ങളെന്തൊക്കെയാണെന്ന് അറിഞ്ഞാലോ? വളരെ കൗതുകമുള്ള പല കാര്യങ്ങളും പാകിസ്താനികള്‍ ഇന്ത്യയില്‍ നിന്നും അറിയുന്നതിന് വേണ്ടി തിരഞ്ഞിട്ടുണ്ട്. ഗൂഗിളിന്റെ ഇയര്‍ ഇന്‍ സെര്‍ച്ചിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഓരോ രാജ്യങ്ങള്‍ തിരഞ്ഞ സംഭവങ്ങളെക്കുറിച്ചുള്ള അവലോകനം ഗൂഗിള്‍ നടത്താറുണ്ട്. വാര്‍ത്തകള്‍, കായിക പരിപാടികള്‍, സെലിബ്രിറ്റികള്‍, സിനിമകള്‍, ടി വി പരിപാടികള്‍ തുടങ്ങി നിരവധി മേഖലകളില്‍ നടത്തിയ തിരച്ചിലുകള്‍ ഗൂഗിള്‍ പുറത്ത് വിടാറുണ്ട്.

ഇതിന്റെ ഭാഗമായാണ് പാകിസ്താനികള്‍ തിരഞ്ഞ വിവരങ്ങളും ഗൂഗിള്‍ പുറത്ത് വിട്ടിരിക്കുന്നത്. പ്രധാനമായും ക്രിക്കറ്റ്, മനുഷ്യര്‍, സിനിമകള്‍, നാടകങ്ങള്‍, പാചകക്കുറിപ്പുകള്‍, ടെക് തുടങ്ങിയ കാര്യങ്ങളായിട്ടാണ് പാകിസ്താന്‍ തിരഞ്ഞ വിഷയങ്ങളെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ളതോ, ഇന്ത്യയുമായി ബന്ധമുള്ളതോ ആയ പല കാര്യങ്ങളെക്കുറിച്ചുമുള്ള തിരച്ചിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Also Read:

ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍, സോണി, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഇന്ത്യന്‍ പരിപാടികള്‍, ട്വന്റി ട്വന്റി ലോക കപ്പ് സീരീസുകളിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാച്ചുകള്‍ തുടങ്ങിയ കാര്യങ്ങളാണ് പാകിസ്താനികള്‍ പ്രധാനമായും തിരഞ്ഞത്. കൂടാതെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ളതും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളതും ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ളതുമായ മാച്ചുകളും തിരഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി മുകേഷ് അംബാനിയാണ്. സിനിമ-ഡ്രാമ വിഭാഗത്തില്‍ വന്നാല്‍ ഹീരാമണ്ഡി, 12ത് ഫെയില്‍, മിര്‍സാപൂര്‍ സീസണ്‍ 3, ബിഗ് ബോസ് 17 എന്നിവയാണ് ഏറ്റവും തിരഞ്ഞതും കണ്ടതും. പാകിസ്താനില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ബോളിവുഡ് സിനിമകള്‍ അനിമല്‍, സ്ത്രീ 2, ഭൂല്‍ ഭുലയ്യ 3, ഡംഗി എന്നിവയാണ്. അതേസമയം ഇന്ത്യയുടെ ഇയര്‍ ഇന്‍ സെര്‍ച്ചില്‍ പാകിസ്താനെക്കുറിച്ചുള്ള തിരച്ചിലുകളൊന്നും കാര്യമായി കാണുന്നില്ല.

Content Highlights: Google search for Pakistan about India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us