ശരീരഭംഗി കൊണ്ടും മുഖസൗന്ദര്യം കൊണ്ടും ഏറ്റവും ഭംഗിയുള്ള സ്ത്രീയായി 25 കാരിയായ സാവോ പോളോ സ്വദേശിനി മിസ് റോസലിനെയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അംഗീകരിച്ചു. ആരോഗ്യംകൊണ്ടും മുഖസൗന്ദര്യകൊണ്ടും, ശരീര ഭംഗികൊണ്ടുമെല്ലാം റോസലിനെ ഒരു തികഞ്ഞ സ്ത്രീയാണെന്ന് എഐ അംഗീകരിച്ചു. ഫിറ്റ്‌നസ് ലോകത്ത് ഏറ്റവും അനുയോജ്യയായ സ്ത്രീയാണെന്ന് പ്ലേബോയ് ഓസ്ട്രേലിയ റിപ്പോര്‍ട്ട് ചെയ്തു.
ചിക്കന്‍, ഓട്സ്, പച്ചക്കറികള്‍ തുടങ്ങിയവ അടങ്ങുന്ന ഡയറ്റും കൃത്യമായ എക്‌സര്‍സൈസുമാണ് റോസലിനെയുടെ സൗന്ദര്യരഹസ്യമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തികഞ്ഞ ഫിറ്റ്‌നസ് വുമണ്‍' ആയി അംഗീകരിക്കപ്പെട്ടത് അവിശ്വസനീയമാണെന്ന് റോസലിനെ പറഞ്ഞു.
'ഫിറ്റ്നസിനായി വര്‍ഷങ്ങളായുള്ള അര്‍പ്പണബോധത്തിന്റെ ഫലമാണ് ഈ ശരീരഘടന. എട്ട് വര്‍ഷം മുമ്പാണ് സ്‌ട്രെങ്ത് ട്രെയിനിംഗ് ആരംഭിച്ചത്. ഇപ്പോള്‍ അത് എല്ലാ ദിവസവും നിര്‍ബന്ധമായി തുടരും. കൂടാതെ ദിവസേനയുള്ള എയറോബിക് ക്ലാസില്‍ പങ്കെടുക്കും. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഓട്സ്, ചിക്കന്‍ എന്നിവ ഉള്‍പ്പെടുന്നു. മുട്ട, മരച്ചീനി, പപ്പായ, പൈനാപ്പിള്‍, ഓട്സ്, കറുവപ്പട്ട, കാപ്പി എന്നിവ ഒരു സാധാരണ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു'-റോസലിനെ പറഞ്ഞു,
ഇന്‍സ്റ്റാഗ്രാമില്‍ പത്തുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള താരമാണ് റോസലിനെ. പക്ഷെ റോസലിനെ ഫോളോ ചെയ്യുന്നവര്‍ക്ക് അവളുടെ ദിനചര്യ രീതികള്‍ ഫോളോ ചെയ്യുന്നതിലൂടെ അതേ ഫിറ്റ്‌നസ് ലഭിക്കില്ലെന്ന് വിദഗ്ദര്‍ പറയുന്നു. ജനിതകശാസ്ത്രവും ജീവിതശൈലിയും ശരീരഘടനയില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നും 'തികഞ്ഞ ശരീരം' എന്ന ആശയം സബ്ജക്റ്റീവാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.