ഒരുപാട് നാൾ സിംഗിളായി ഇരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാലം പങ്കാളികളുമായി ജീവിക്കുന്നവരേക്കാള്‍ ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ അസംതൃപ്തരാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. സൈക്കോളജിക്കല്‍ സയന്‍സ് ജേണലിലാണ് ഇത്തരത്തിലുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒറ്റയ്ക്കുള്ള ജീവിതമാണെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ ആരോഗ്യപരമായും സാമ്പത്തികമായും പ്രതികൂലമായ സാഹചര്യങ്ങൾ വന്നേക്കാം. വെെകാരികമായും വെല്ലുവിളികൾ നേരിടേണ്ടി വരാം. ഒറ്റയ്ക്ക് ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പുറത്തുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. ചെറുപ്പകാലങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും.
ജീവിത പങ്കാളികളുള്ളവരും ഇല്ലാത്തവരുമായ യൂറോപ്പില്‍ ജീവിക്കുന്ന 77,000 ആളുകളിലാണ് പഠനം നടത്തിയത്. ഈ രണ്ടു കൂട്ടരുടെയും സ്വഭാവ സവിശേഷതകളില്‍ ധാരാളം വ്യത്യാസങ്ങള്‍ ഗവേഷകർക്ക് കാണാൻ കഴിഞ്ഞു. ദീര്‍ഘകാലം ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ താരതമ്യേന വിമുഖത കാണിക്കുന്നു. അതേസമയം പങ്കാളികളില്ലാത്ത സ്ത്രീകള്‍ പങ്കാളികളില്ലാത്ത പുരുഷന്മാരേക്കാള്‍ ജീവിത സംതൃപ്തിയില്‍ മുന്നിലാണ് എന്നും പഠനം തെളിയിക്കുന്നു.
Content Highlights: A new study reveals that people who live alone are more dissatisfied than those who live with long-term partners. The study was published in the journal Psychological Science.