സന്തോഷവും ആരോഗ്യവുമുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഇതിലേക്കുള്ള താക്കോല്‍ നമ്മുടെ കയ്യില്‍ തന്നെയുണ്ട്. അത് വളരെ ലളിതവുമാണ്. ചെറിയ ചില മാറ്റങ്ങളിലൂടെ ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജീവിതം സ്വന്തമാക്കാന്‍ സാധിക്കും. ഈ മാറ്റങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനും പുതുമ നിറഞ്ഞ ജീവിതം ആസ്വദിക്കാനും സഹായിക്കും.
ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും ചര്‍മ്മം മനോഹരമായി സൂക്ഷിക്കാനും ദഹനത്തെ സഹായിക്കാനും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാനും ദിവസവും ആറ് അല്ലെങ്കില്‍ എട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കാം.
പ്രഭാത ദിനചര്യ രൂപപ്പെടുത്താം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്ട്രച്ചിംഗ്, ജേര്‍ണലിംഗ് എന്നിവ പതിവാക്കുക. അതുകൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പതിവാക്കുക.
ധാരാളം പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. അതുകൊണ്ടുതന്നെ പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെ അത്യാവശ്യവുമാണ്.
ഉറക്കത്തിന് മുന്‍ഗണന നല്‍കുക. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ശരീരത്തെ ദൈനംദിന സമ്മര്‍ദ്ദങ്ങളില്‍നിന്ന് വീണ്ടെടുക്കാന്‍ സഹായിക്കാനും ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
എല്ലാ ദിവസവും വ്യായാമം ചെയ്യുക. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശീലിക്കുക. നടത്തമോ, നൃത്തം ചെയ്യലോ പോലുളള കാര്യങ്ങള്‍ സഹായകമാകും.
പഞ്ചസാരയുടെ അളവ് കുറയ്ക്കുക - പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും. മധുരമുള്ള ലഘു ഭക്ഷണങ്ങള്‍ക്ക് പകരം പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം.
സമ്മര്‍ദ്ദമില്ലാത്തവരായി ആരും ഉണ്ടാവില്ല. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ യോഗ ശീലിക്കാം. നല്ലൊരു യോഗാ ട്രെയിനറുടെ ഉപദേശപ്രകാരം ഇത് ചെയ്യാവുന്നതാണ്.
അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. ഉറക്കം വളരെ അത്യാവശ്യമായതുകൊണ്ടുതന്നെ ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്തുക.
വൈറ്റമിന്‍ ഡി ലഭിക്കുന്നതിനായി ദിവസവും 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍ക്കുക. ഇത് അസ്ഥികളുടെ ആരോഗ്യത്തെയും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നു.
ഹൃദയാരോഗ്യത്തെ സഹായിക്കുന്ന കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.
ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം ഒരു സമയം ഒരു കാര്യം ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുക. ഇത് ഉത്പാദനക്ഷമത കൂട്ടുകയും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
എപ്പോഴും പോസിറ്റീവായിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു.
സുഹൃത്തുക്കളുമായി കൂടുതല്‍ ഇടപെടാന്‍ ശ്രമിക്കുക. സാമൂഹിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് മാനസികാരോഗ്യത്തെ വളരെയധികം സഹായിക്കും. ഫോണ്‍വിളികളിലൂടെയോ കൂടിക്കാഴ്ചയിലൂടെയോ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് ഓരോ വര്‍ഷവും ആരോഗ്യ പരിശോധനകള്‍ വളരെ ഉപകാരപ്രദമാണ്
നിങ്ങള്‍ ജീവിതത്തില്‍ വരുത്തുന്ന ഓരോ ചെറിയ മാറ്റവും നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ സ്വധീനം ചെലുത്തുന്നുണ്ട്. ഒരു പുരോഗതിയും ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. നിങ്ങള്‍ എടുക്കുന്ന ഓരോ ചുവടും സമയമെടുത്തായാലും ഗുണം തരും.
Content Highlights :Are you tired of living the same life, here are some tips that will help you change your life