ലോകാവസാനവും പ്രകൃതി ദുരന്തങ്ങളുമെല്ലാം പ്രവചിച്ച് വൈറലായവരുടെ നിരവധി വാർത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രവചനങ്ങള്‍ നടത്തി വാർത്തകളില്‍ ഇടം നേയിയ ആളാണ് ഹിപ്നോ തെറാപ്പിസ്റ്റ് നിക്കോളാസ് ഔജുല. നിക്കോളാസിന്റെ പുതിയ പ്രവചനമാണ് ഇപ്പോള്‍ വാർത്തകളില്‍ ഇടം നേടുന്നത്.
38 വയസുകാരനായ ലണ്ടന്‍ സ്വദേശിയായ നിക്കോളാസ് പറയുന്നത്, 2025 ലോകമെമ്പാടും വളരെ പ്രഷുബ്ദമായ അന്തരീക്ഷമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മതപരവും ദേശീയവുമായ അക്രമം മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിടും. രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും വരെ ലോകത്ത് സംഭവിക്കാന്‍ പോകുമെന്നും നിക്കോളാസ് അവകാശപ്പെടുന്നു.
രാഷ്ട്രീയ അസ്ഥിരതയ്ക്ക് പുറമേ ശാസ്ത്രം വലിയ കുതിച്ചുചാട്ടം നടത്തും. പ്രത്യേകിച്ച് മെഡിക്കല്‍ സാങ്കേതിക വിദ്യകളില്‍. ലബോറട്ടറികളില്‍ അവയവങ്ങള്‍ വളര്‍ത്തുന്ന രീതി കണ്ടുപിടിക്കുമെന്നും അത് മെഡിക്കല്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും പ്രവചനമുണ്ട്.
പക്ഷേ പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി സംഭവിക്കുകയും മഴയും വെള്ളപ്പൊക്കവും വന്‍ നാശംവിതയ്ക്കുമെന്നും നിക്കോളാസ് പറയുന്നു. അതുപോലെ ബ്രട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ രാഷ്ട്രീയ തകര്‍ച്ച, ലോകമെമ്പാടുമുള്ള പണപ്പെരുപ്പം, വില്യം രാജകുമാരനും ഹാരി രാജകുമാരനും വീണ്ടും ഒരുമിക്കുമെന്നും അവര്‍ക്കിടയിലെ പിണക്കം അനുരഞ്ജനത്തില്‍ എത്തുമെന്നും ഒക്കെയാണ് നിക്കോളാസ് പ്രവചിച്ചിരിക്കുന്നത്.
38 വയസുകാരനായ ലണ്ടനില്‍ നിന്നുള്ള ഹിപ്‌നോ തെറാപ്പിസ്റ്റാണ് നിക്കോളാസ് ഔജുല. തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 17ാം വയസില്‍ താന്‍ ഒരു സ്വപ്‌നം കണ്ടുവെന്നും ആ സ്വപ്‌നത്തില്‍ ഒരു അജ്ഞാത വ്യക്തി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ കാണിച്ചുതന്നുവെന്നും ഈ അനുഭവമാണ് തന്നെ ഇത്തരം പ്രവചനങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചതെന്നും നിക്കോളാസ് ഔജുല പറയുന്നു. പലപ്പോഴായി ഇയാളുടെ പ്രവചനങ്ങള്‍ പ്രശസ്തി നേടിയിട്ടുണ്ട്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം, ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം, കോവിഡ് 19 പാന്‍ഡമിക് എന്നിങ്ങനെ പല പ്രവചനങ്ങളും താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. പുനര്‍ ജന്‍മത്തില്‍ വിശ്വസിക്കുന്ന ഔജുല ഈജിപ്തില്‍ പഴയകാലത്ത് രാജ്ഞിയായും ചൈനയില്‍ തയ്യല്‍ക്കാരനായും ഹിമാലയത്തില്‍ കന്യാസ്ത്രിയായും, ആഫ്രിക്കയില്‍ സിംഹമായും ജീവിച്ചിട്ടുണ്ട് എന്നും അവകാശപ്പെടുന്നു.
Content Highlights :World War III predicted in 2025. Nicholas Ojula predicts religious and nationalist attacks in 2025 that will start World War III