ആകാശത്തുനിന്ന് ഭൂമിയിലേക്ക് വീണത് 500 കിലോയുള്ള ബഹിരാകാശ വസ്തു -വീഡിയോ

റോക്കറ്റ് വിക്ഷേപണ വാഹനത്തിന്റെ ഭാഗമെന്ന് കരുതുന്ന വസ്തുവാണ് ഭൂമിയില്‍ പതിച്ചത്

dot image

2024 ഡിസംബര്‍ 30 ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.00 മണിയ്ക്കാണ് തെക്കന്‍ കെനിയയിലെ മുകുകു ഗ്രാമത്തില്‍ ആകാശത്തുനിന്ന് ഒരു അജ്ഞാത വസ്തു താഴേക്ക് വീഴുന്നത്. 2.5 മീറ്റര്‍ വ്യാസം അതായത് 8 അടിയും 500 കിലോ ഗ്രാം ഭാരവുമുളള ചുവന്ന ലോഹ വളയമാണ് നിലത്തുവീണത്.


കെനിയയില്‍ നടന്ന ഈ സംഭവം ബഹിരാകാശ അവശിഷ്ടങ്ങളുടെ ഭയാനകമായ വര്‍ദ്ധനവിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും വര്‍ദ്ധിച്ച വിക്ഷേപണംമൂലം അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങള്‍ നിയന്ത്രണവിധേയമാക്കാത്തതുകൊണ്ട് ബഹിരാകാശ പ്രവര്‍ത്തകര്‍ക്കും ഭൂമിയിലെ ജീവജാലങ്ങള്‍ക്കും ഭീഷണിയാകും. സ്‌പേസ് ജങ്ക് അല്ലെങ്കില്‍ സ്‌പേസ് ട്രാഷ് എന്ന് അറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്ന പ്രവര്‍ത്തനരഹിതമായ അവശിഷ്ടങ്ങളാണ്.


മുന്‍പും ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്റെ ഒരു ഭാഗം 2022 ല്‍ ഓസ്‌ട്രേലിയയിലെ ഒരു ഫാമില്‍ വീണിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഫലപ്രദമായ നടപടികളുടെ ആവശ്യകത ഈ സംഭവങ്ങള്‍ എടുത്ത് കാണിക്കുന്നുണ്ട്.

Content Highlights :A 500 kg space object fell from the sky to the earth - video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us