കഴിഞ്ഞ കുറച്ച് നാളുകളായി പലരുടെയും രാജി കത്തുകൾ സോഷ്യൽ മീഡിയ ട്രെൻഡുകളായി മാറാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ്റെ രാജി കത്ത്. 'ഏറ്റവും മികച്ച കാരണങ്ങൾ കാണിച്ചുള്ള രാജിക്കത്ത്' എന്ന് തലക്കെട്ടോടെയാണ് സ്ഥാപനത്തിലെ എച്ച് ആർ കത്ത് പങ്കുവെച്ചത്. തുടർന്നാണ് സംഭവം വൈറലാവുന്നത്.
ഇമെയിലിൻ്റെ ഉള്ളടക്കം ഇങ്ങനെ-
“പ്രിയപ്പെട്ട എച്ച്ആർ,
വലിയ രീതിയിലുള്ള അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും ഈ രണ്ട് വർഷം ജോലി ചെയ്തിട്ടും, ഇൻക്രിമെൻ്റിനായുള്ള എൻ്റെ പ്രതീക്ഷകൾ പോലെ എൻ്റെ ശമ്പളവും മരവിച്ചതായി തോന്നുന്നു. ഡിസംബർ 5-ന് വെറും 51,999-ന് iQ00 13 പ്രീ-ബുക്ക് ചെയ്യാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നാൽ ഈ ശമ്പളത്തിൽ അത് സാധ്യമല്ല. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫോൺ വാങ്ങാൻ മതിയായ ശമ്പളം ഇല്ലെങ്കിൽ എൻ്റെ കരിയറിൽ എങ്ങനെ വേഗത്തിൽ മുന്നേറാൻ സാധിക്കുമെന്ന അതിയായ ആശങ്ക തനിക്കുണ്ട്. അതുകൊണ്ട് തന്നെ വളർച്ച എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അവസരങ്ങൾ തേടാനുള്ള സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ അവസാന പ്രവൃത്തി ദിവസം 04 ഡിസംബർ 2024 ആയിരിക്കും. ഇവിടുന്ന നൽകിയ നല്ല അനുഭവങ്ങൾക്കും ഓർമ്മകൾക്കും ഒരുപാട് നന്ദി".
ആത്മാർത്ഥതയോടെ,
രാഹുൽ.
രാജി കത്ത് സോഷ്യൽ മീഡിയയിലുടനീളം ചർച്ചാവിഷയമായി. ജീവനക്കാരുടെ അനുഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് കാണിച്ച് നിരവധി നിരാശയോടെയുള്ള കമൻ്റുകളാണ് നിറഞ്ഞത്. അദ്ദേഹത്തിന് ആവശ്യമായ ആ ഫോൺ നൽകി അദ്ദേഹത്തെ അവിടെ നിലനിർത്തുക എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
Content Highlights: The resignation letter of an employee of a Delhi-based firm is once again being discussed in the social media. The company's HR shared the letter with the caption 'Resignation letter with best reasons'