പുട്ട് ഉണ്ടാക്കുമ്പോള്‍ ഇത്രയധികം ശ്രദ്ധിക്കേണ്ടതുണ്ടോ? പുട്ടു കുടത്തിലോ കുക്കറിലോ വെള്ളം ഒഴിച്ച് പുട്ട് കുറ്റിയിലോ പുട്ടുണ്ടാക്കുന്ന പാത്രത്തിലോ പുട്ട് പൊടി നിറച്ച് ആവി കയറ്റി എടുത്താല്‍ പോരെ എന്നായിരിക്കും നമ്മള്‍ വിചാരിക്കുക. പക്ഷേ അതില്‍ ചില അപകട വശങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണ്ണിമ വാട്ട്‌സണ്‍ എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുക്കര്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തെക്കുറിച്ച് പൂര്‍ണിമ വീഡിയോയില്‍ പറയുന്നുണ്ട്.
' കുക്കര്‍ പൊട്ടിത്തെറിച്ച് കുക്കറും , പുട്ടും ചില്ലും എല്ലാം ആകാശത്തേക്ക് പറന്നുപോയ ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. ലാഘവത്തോടെ പറയുന്നുണ്ടെങ്കിലും അതെത്ര അപകടമാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
കുക്കറില്‍ വെള്ളം തിളപ്പിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുകയാണ് ചെയ്തത്. പ്രഷര്‍ താങ്ങാനാവാത്തതുകൊണ്ടാവണം. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. സാധാരണ പോലെ കുക്കറില്‍ വെളളം ഒഴിച്ച് വെളളം തിളച്ചുവന്നപ്പോള്‍ പാത്രത്തില്‍ പുട്ടുപൊടിയിട്ട് കുക്കറിന് മുകളില്‍ വയ്ക്കുകയാണ് ചെയ്തത്. പക്ഷേ ഒന്ന് തിരിഞ്ഞപ്പോഴേക്കും കുക്കര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്നും പൂര്‍ണിമ പറയുന്നു.
Content Highlights :The cooker exploded while making the steam cake and the accident was narrowly avoided. The video of the cooker exploding has already reached a large number of viewers