സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിന്‍; പിന്നീട് സംഭവിച്ചത്

അതിവേഗത്തില്‍ കടന്നുപോയ ഒരു ട്രെയിനിന് അടിയിലാണ് യുവതി പെട്ടത്.

dot image

അതിവേഗത്തില്‍ കടന്നുപോകുന്ന ട്രെയിനിന് അടിയില്‍ ഒരു സ്ത്രീ കിടക്കുന്നതും ട്രെയിന്‍ കടന്നുപോയ ശേഷം സ്ത്രീ ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതുമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യാ ടുഡേയാണ് സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയും വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. അത്ഭുതകരമായി പരിക്കേല്‍ക്കാതെ സ്ത്രീ ട്രാക്കില്‍നിന്ന് എഴുന്നേറ്റ് വരുന്നത് ആളുകളില്‍ സന്തോഷവും അത്ഭുതവും നിറച്ചു.

ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം നടന്നത്. റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ യുവതി അപ്രതീക്ഷിതമായി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപ്പോഴാണ് ആര്‍മി സ്‌പെഷ്യല്‍ ഗുഡ്‌സ് ട്രെയിന്‍ വരുന്നത്. യുവതി പെട്ടെന്നുതന്നെ റെയില്‍വെ ട്രാക്കിലേക്ക് കിടക്കുകയായിരുന്നു. ട്രെയിന്‍ മുഴുവനായി കടന്നുപോയ ശേഷം അവര്‍ സുരക്ഷിതമായി എഴുന്നേറ്റ് വരുന്നതാണ് വീഡിയോയില്‍ ഉള്ളത്.

Ghar Ke Kalesh എന്ന ഐഡിയിലൂടെയാണ് വീഡിയോ പങ്കിട്ടിട്ടുള്ളത്. ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട സ്റ്റേഷനിലുണ്ടായിരുന്നവര്‍ യുവതിയോട് കിടക്കാന്‍ ഉറക്കെ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വളരെ പെട്ടെന്നാണ് വീഡിയോ തരംഗമായത്. കാഴ്ചക്കാരുടെ പ്രതികരണം കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു. സമധാനം രക്ഷപ്പെട്ടല്ലോ എന്നാണ് ഒരു ഉപഭോക്താവ് എഴുതിയത്. മുന്‍ കാലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് ഇത്രയും അശ്രദ്ധ കാണിക്കുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

Content Highlights : A young woman falls under a speeding train

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us