വെറുതെ ഇരുന്ന് 69 ലക്ഷം രൂപ സമ്പാദിക്കാം; എങ്ങനെയെന്നല്ലേ?

ജപ്പാന്‍കാരനായ ഷോജി മോറിമോട്ടോ വെറുതെയിരുന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ് എങ്ങനെയാണെന്നല്ലേ

dot image

രു ജോലിയും ചെയ്യാതെ ഒരു റിസ്‌കും എടുക്കാതെ വെറുതെ സുഖമായിരുന്നാല്‍ പണം കിട്ടുന്ന ജോലിയുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വെറുതെ പറയുന്നതല്ല. ജപ്പാന്‍കാരനായ 41 കാരന്‍ ഷോജി മൊറിമോട്ടോയുടെ ജീവിതം കണ്ടാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും. 2018ലാണ് ഷോജി മൊറിമോട്ടോയെ ജോലി ചെയ്ത കമ്പനിയില്‍ നിന്ന് പുറത്താക്കുകന്നത്. കമ്പനിക്ക് അദ്ദേഹത്തെക്കൊണ്ട് പ്രയോജനമില്ലെന്ന് പറഞ്ഞാണ് ഇയാളെ പുറത്താക്കുന്നത്. പക്ഷേ തോറ്റുകൊടുക്കാന്‍ ഷോജി മൊറിമോട്ടോയ്ക്ക് മനസില്ലായിരുന്നു.

ഏകാന്തതയെ ജോലിയാക്കി മാറ്റുന്നത് എങ്ങനെ

എങ്ങനെയാണ് ഒന്നും ചെയ്യാതിരിക്കുന്നതിനെ മോറിമോട്ടോ ശമ്പളമുള്ള ജോലിയാക്കി മാറ്റിയത് എന്നല്ലേ. ഏകാന്തതയാണ് ഒരു മനുഷ്യനെ ഏറ്റവുമധികം ബാധിക്കുന്ന കാര്യം. അതില്‍നിന്ന് മുക്തിനേടാനും നിങ്ങളെ കേള്‍ക്കാനും ഒരാള്‍ ഉണ്ടാവുക എന്നത് വലിയ കാര്യമാണ്. അത് തന്നെയാണ് മൊറിമോട്ടോയുടെ ജോലി. ഏകാന്തത അനുഭവിക്കുന്ന ആളുകള്‍ മോറിമോട്ടോയെ വാടകയ്‌ക്കെടുക്കും. അവന്‍ പോയിരുന്ന് അവര്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കും. അവരോടൊപ്പം സമയം ചെലവഴിക്കും. ഇതിന് പ്രതിഫലമായി അവരവന് പണം കൊടുക്കുകയും ചെയ്യും.

എങ്ങനെയുണ്ട് . വെറുതെയിരുന്ന് സമ്പാദിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ ഇതാണ്. ഇത്തരത്തില്‍ ഒരുമാസം 80,000 ഡോളര്‍ അതായത് 66 ലക്ഷം രൂപയോളമാണ് ഇയാള്‍ സമ്പാദിക്കുന്നത്. കത്തുന്ന വെയിലില്‍ നില്‍ക്കുക, മരവിക്കുന്ന തണുപ്പില്‍ മണിക്കൂറുകളോളം നില്‍ക്കുക, അപരിചിതരോടൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് ഷോജി അകപ്പെടാറുള്ളത്.

മോറിമോട്ടോ തന്റെ ക്ലയിന്റുകള്‍ക്ക് ശ്രദ്ധാപൂര്‍വ്വം ചെവികൊടുക്കും. അവന്‍ ആളുകളുടെ കഥകള്‍ കേള്‍ക്കുകയും അവര്‍ക്ക് ചെറിയ ചെറിയ ഉത്തരങ്ങളിലൂടെ മറുപടി കൊടുക്കുകയും ചെയ്യുന്നു. ഇയാള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 1,000 അഭ്യര്‍ഥനകളാണ് ആളുകളില്‍നിന്ന് സ്വീകരിക്കാറുള്ളത്. ക്ലയിന്റുകളോട് പണം ചോദിച്ച് വാങ്ങില്ല എന്നും അവര്‍ തരുന്നത് എത്രയാണെങ്കിലും അത് സ്വീകരിക്കുമെന്നും ഇയാള്‍ പറയുന്നു. രണ്ട് മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള സെഷനില്‍ 5,000 മുതല്‍ 43,000 രൂപ വരെയാണ് മൊറിമോട്ടോയുടെ ഫീസ്

dot image
To advertise here,contact us
dot image