അടുക്കളയിലെ പാത്രങ്ങളെ സ്വർണം പോലെയാണ് പലരും കാത്തുസൂക്ഷിക്കുന്നത്. എന്നാൽ പാത്രങ്ങൾ എപ്പോഴും അങ്ങനെ നല്ല രീതിയിൽ നിലനിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപക്ഷേ തുരുമ്പ് പിടിക്കാനും പാടുകൾ ഉണ്ടാകാനും തകർന്നുപോകാനുമെല്ലാം സാധ്യത ഏറെയാണ്. കൂടാതെ, പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ നമ്മളിൽ പലരും ശ്രദ്ധിക്കാറില്ല. എന്നാൽ ഈ തെറ്റുകൾ മനസ്സിലാക്കി പാത്രങ്ങൾ വൃത്തിയാക്കുകയാണെങ്കിൽ പാത്രങ്ങൾ എന്നും പുത്തൻ പോലെയിരിക്കും. അതിനാൽ, വീട്ടിൽ ഇരുമ്പ് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ എന്തൊക്കെ ഒഴിവാക്കണം എന്ന് നോക്കാം.
ഇരുമ്പ് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ ഇതാ:
സോപ്പ് ഉപയോഗിക്കുന്നത് നമുക്ക് ശീലമാണെങ്കിലും പാത്രത്തിൻ്റെ സംരക്ഷിത കോട്ടിംഗ് ഇല്ലാതാക്കാൻ കാരണമാകും. ഇവ പാത്രത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ ഒട്ടിപ്പിടിക്കുന്നതിന് കാരണമാകും. പാത്രങ്ങളുടെ ദൈനംദിന ശുചീകരണത്തിന് ചൂടുവെള്ളവും മൃദുവായ സ്‌ക്രബറും ഉപയോഗിക്കുക.
ഹാർഡ് സ്‌ക്രബ്ബിങ് ചെയ്ത പാത്രങ്ങൾ വൃത്തിയാക്കാൻ നിന്നാൽ അത് പാത്രത്തിൻ്റെ ഉപരിതലത്തെ നശിപ്പിക്കും. ഇരുമ്പ് ചട്ടികൾക്ക് നോൺ-സ്റ്റിക്ക് ഇഫക്റ്റിനായി മിനുസമാർന്ന കോട്ടിങ് ഉണ്ട്. കഠിനമായ സ്‌ക്രബ്ബിങ് ഈ പാളി നീക്കം ചെയ്യും. ഇത് പാത്രങ്ങളിൽ ഭക്ഷണസാധനങ്ങൾ ഒട്ടിപ്പിടിക്കാനും പാത്രം തുരുമ്പെടുക്കുന്നതിനും കാരണമാകും.
ഇരുമ്പ് പാത്രങ്ങൾ വായുവിലെ ഈർപ്പവുമായി എളുപ്പത്തിൽ പ്രതിപ്രവർത്തിക്കുന്നു അതിനാൽ തന്നെ പാത്രങ്ങളിൽ തുരുമ്പു പിടിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അവശേഷിക്കുന്ന ചെറിയ അളവിലുള്ള വെള്ളം പോലും തുരുമ്പെടുക്കാൻ കാരണമാകും. അതുകൊണ്ട് പാത്രം കഴുകിയ ശേഷം വൃത്തിയുള്ള ടവൽ ഉപയോഗിച്ച് പാൻ തുടച്ച് ഉണക്കിയെടുത്ത് വെയ്ക്കണം.
പാത്രം നന്നായി താളിച്ചെടുത്ത് സൂക്ഷിച്ച് ഉപയോഗിക്കണം. അതായത് പാത്രം നന്നായി കഴുകി ഉണങ്ങിയ ശേഷം എണ്ണ കുറച്ചെടുത്ത് പാത്രത്തിൽ തടവി കൊടുക്കുക. എണ്ണ ആഗിരണം ചെയ്യപ്പെടുന്നതുവരെ പാൻ ചൂടാക്കുക. ഇങ്ങനെ പാത്രം മെരുക്കിയെടുക്കുന്നത് പാത്രത്തെ പുതുമയോടെ നിലനിർത്തുന്നു.
Content Highlights: Even though we are used to using soap, it can cause the protective coating of the pan to be removed. These can cause food items to stick to the pan and this can significantly affect later cooking.