ഭൂമിക്കടിയില്‍നിന്ന് ലഭിച്ച തുരുമ്പിച്ച പെട്ടിയില്‍ വന്‍ നിധിശേഖരം;വീഡിയോ വൈറല്‍

സ്വര്‍ണ വളകളും സ്വര്‍ണ പ്രതിമയും ഉള്ള നിധി ശേഖരം കണ്ടെത്തിയത് യാഥാര്‍ഥ്യമോ?

dot image

നിധി കണ്ടെത്തുക എന്ന വിഷയങ്ങള്‍ ആളുകള്‍ക്ക് എപ്പോഴും ഒരു കൗതുകമുണ്ടാകും അല്ലേ? അത്തരത്തില്‍ ഒരു നിധി ശേഖരം കണ്ടെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. felezyab_siko എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. അത്തരത്തിലുള്ള കണ്ടെത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്.

തൊഴിലാളികള്‍ നിലംകുഴിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു സ്ഥലം കുഴിക്കുന്നതിനിടയില്‍ ആഴത്തിലുള്ള ഒരു കുഴിയില്‍ നിന്ന് ഒരു ഇരുമ്പ് പെട്ടി കണ്ടെത്തുന്നതും ശ്രദ്ധാപൂര്‍വ്വം മണ്ണ് നീക്കം ചെയ്ത് അത് മുകളിലേക്ക് ഉയര്‍ത്തി തുറന്ന് നോക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പെട്ടിയില്‍ നിന്ന് ഒരുപാട് വളകളും പ്രതിമയും ഒക്കെ കണ്ടെത്തിയിട്ടുണ്ട്. സംഗതി വൈറലായെങ്കിലും നിജസ്ഥിതി വ്യക്തമല്ല.

വീഡിയോ ഇതിനോടകം 1.2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പക്ഷേ നിധി യഥാര്‍ഥമാണോ എന്ന് സംശയിക്കുന്ന രീതിയിലുളള കമന്റുകളാണ് പലരും പങ്കുവയ്ക്കുന്നത്. ഇത് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു നാടകമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ചിലര്‍ പുരാതന നിധി കണ്ടെത്തി എന്ന വാര്‍ത്തയില്‍ വിശ്വസിക്കുമ്പോള്‍ മറ്റ് ചിലര്‍ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയാണ്.

Content Highlights : A video of a treasure trove is now going viral on social media.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us