ഇനി 'വെറുതെ' സ്വപ്‌നം കാണേണ്ട! ഡ്രീം ആഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

18-35 വയസ് വരെ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്

dot image

നിങ്ങളുടെ സ്വപ്‌നങ്ങള്‍ വില്‍ക്കാനായെങ്കിലെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പരസ്യങ്ങള്‍ സ്വപ്‌നങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചാണ് അടുത്തിടെ അമേരിക്കയില്‍ നടത്തിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം, 54 ശതമാനം അമേരിക്കന്‍ യുവാക്കളും വ്യക്തമാക്കുന്നത് തങ്ങളുടെ സ്വപ്‌നങ്ങളില്‍ പോലും പരസ്യങ്ങള്‍ 'നുഴഞ്ഞുകയറുന്നു' എന്നാണ്. ചില കമ്പനികള്‍ ഇത് മനപ്പൂര്‍വ്വം തന്നെ ചെയ്യുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നത്.

മിക്ക കമ്പനികളും 'ഡ്രീം ആഡ്‌സ്' പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ അമേരിക്കന്‍ മാര്‍ക്കറ്റിങ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ശരിവെക്കുന്ന സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അരേിക്കന്‍ മാര്‍ക്കറ്റിങ് അസോസിയേഷന്റെ സര്‍വേയില്‍ പങ്കെടുത്തതില്‍ 77 ശതമാനം കമ്പനികളും വ്യക്തമാക്കിയത് തങ്ങള്‍ 'സ്വപ്‌ന പരസ്യങ്ങള്‍' പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു.

ഒരു മനുഷ്യന്‍ ഒരു ദിവസം ശരാശരി 4000 പരസ്യങ്ങള്‍ കാണുന്നുണ്ടെന്നാണ് കണക്ക്. ഉപബോധമനസ്സിനെ പോലും ഈ പരസ്യങ്ങള്‍ സ്വാധീനിക്കുന്നു. ഇങ്ങനെയിത് നമ്മുടെ സ്വപ്‌നങ്ങളിലുമെത്തുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ദ മീഡിയ ഇമേജ് അടുത്തിടെ പുറത്തുവിട്ട കണ്‍സ്യൂമര്‍ സര്‍വേ. 18-35 വയസ് വരെ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 54 ശതമാനം പേരും വ്യക്തമാക്കിയത്, തങ്ങളുടെ സ്വപ്‌നങ്ങളെ പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും, പരസ്യങ്ങള്‍ പോലുള്ള സ്വപ്‌നങ്ങളാണ് പലപ്പോഴും കാണുന്നതെന്നുമാണ്. ഇവരില്‍ 61 ശതമാനം പേരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതെന്നതാണ് മറ്റൊരു പ്രധാന കാര്യം. സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം പേര്‍ സ്ഥിരമായി ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നവരുമാണ്.

Dream Ads

2025 ജനുവരി ആദ്യമാണ് അമേരിക്കയില്‍ സംഘം സര്‍വേ നടത്തിയത്. ഷോപ്പിങില്‍ തങ്ങളുടെ ഡ്രീം ആഡുകളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നാണ് 34 ശതമാനം പേര്‍ പറയുന്നത്. ഏതൊക്കെ ബ്രാന്‍ഡുകളുടെ പരസ്യങ്ങളാണ് സ്വപ്‌നങ്ങളെ സ്വാധീനിച്ചതെന്ന ചോദ്യത്തിന്, കൊക്കകോള, ആപ്പിള്‍, മക്‌ഡൊണാള്‍ഡ്‌സ് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും ഉത്തരം. ഡിസ്‌ക്കൗണ്ടും ഓഫറുകളും ലഭിക്കുമെങ്കില്‍ സ്വപ്‌നങ്ങളിലും പരസ്യങ്ങള്‍ കാണാന്‍ തയ്യാറാണെന്ന രസകരമായ മറുപടിയും സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ പറയുന്നുണ്ട്.

Content Highlights: Do you know about Dream Ads

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us