കാനഡയിലെ തണുപ്പിന്റെ കാഠിന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടൊറന്റോ നിവാസിയായ ശിഖ അഗര്‍വാളാണ് ' കാനഡ കോള്‍ഡ് ചലഞ്ച്' എന്ന കുറിപ്പുമായി വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പേർ വീഡിയോ കാണുകയും ചെയ്തു.
വീഡിയോയില്‍ ശിഖയുടെ നനഞ്ഞ തലമുടി നിമിഷനേരം കൊണ്ട് ഐസാകുന്നതാണ് കാണുന്നത്. ശൈത്യകാലമായതോടെ ടൊറന്റോയില്‍ പലപ്പോഴും മഞ്ഞ്മൂടിയ കാലാവസ്ഥയാണുള്ളത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയോ അതിലും കുറവോ ആണ് പലപ്പോഴും തണുപ്പ്.
നനഞ്ഞ തലമുടിയുമായി വീടിന്റെ പൂറത്തേക്ക് ഇറങ്ങിവരുന്ന ശിഖയെ വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ടാണ് മുടി തണുത്തുറഞ്ഞ് ഐസാകുന്നത്.
മുന്‍പ് ചുടുവെള്ളം വായുവിലേക്ക് വലിച്ചെറിയുമ്പോള്‍ ഐസാകുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടുകൂടി നിരവധി പേരാണ് ഈ ചലഞ്ചിന്റെ ഭാഗമായിരുന്നത്.
ടൊറന്റോ ഉള്‍പ്പെടെ കാനഡയില്‍ അതി ശൈത്യത്തിന് കാരണമാകുന്ന ആര്‍ട്ടിക് പ്രദേശത്തിന് ചുറ്റും വീശുന്ന തണുത്ത കാറ്റാണ് പോളാര്‍ വോര്‍ട്ടക്‌സ്. ഇതുമൂലം തണുത്ത വായു താഴ്ന്ന അക്ഷാംശത്തിലേക്ക് നീങ്ങുകയും വടക്കേ അമേരിക്ക പോലെയുള്ള സ്ഥലങ്ങളില്‍ എത്തുകയും ചെയ്യുന്നു. കാനഡയിലെ ടൊറന്റോ പോലെയുള്ള പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍. 40 സെന്റീമീറ്റര്‍ വരെയുള്ള മഞ്ഞുവീഴ്ച ഇവിടെ ലഭിച്ചിട്ടുണ്ട്. ഇവിടുത്തെ അപകടകരമായ കാലാവസ്ഥയെക്കുറിച്ച് പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2014 ന് ശേഷമുളള ഏറ്റവും തണുപ്പുള്ള കാലാവസ്ഥയാണ് കാനഡയില്‍ ഇപ്പോഴുള്ളത്.
Content Highlights :'Canada Cold Challenge' video of young woman who freezes her hair goes viral It was a video highlighting the impact of a harsh winter in Toronto