ട്രെയിനിലെ ബെഡ് ഷീറ്റുകള്‍ ബാഗിലാക്കി മുങ്ങാന്‍ ശ്രമം; കയ്യോടെ പൊക്കി ജീവനക്കാര്‍, വീഡിയോ

ബാഗില്‍ നിന്ന് പുറത്തെടുക്കുന്ന ബ്ലാങ്കറ്റുകളില്‍ റെയില്‍വേ ലോഗോ ഉള്‍പ്പടെ കാണാന്‍ സാധിക്കും

dot image

ഹോട്ടല്‍ മുറികളില്‍ നിന്ന് സാധനങ്ങള്‍ ബാഗിലാക്കി കൊണ്ടുപോകാന്‍ നോക്കിയവര്‍ക്ക് പിടിവീണ വാര്‍ത്ത നമ്മള്‍ നേരത്തെയും കേട്ടിട്ടുണ്ട്. എന്നാല്‍ ട്രെയിനില്‍ നിന്ന് ബെഡ് ഷീറ്റുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച് പിടിവീണ യാത്രക്കാരുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ബാഗില്‍ നിന്ന് ബെഡ് ഷീറ്റുകള്‍ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അലഹബാദിലെ പ്രയാഗ്‌രാജ് റെയില്‍വേ സ്റ്റേഷനിലെ ലഗേജ് പരിശോധനയ്ക്കിടെയാണ് മോഷണം ശ്രമം നടത്തിയവര്‍ക്ക് പിടിവീണത്. ഒരു റെഡ്ഡിറ്റ് യൂസറാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതും മോഷണം പോയ വസ്തുക്കള്‍ കണ്ടെത്തുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ബാഗില്‍ നിന്ന് പുറത്തെടുക്കുന്ന ബ്ലാങ്കറ്റുകളില്‍ റെയില്‍വേ ലോഗോ ഉള്‍പ്പടെ കാണാന്‍ സാധിക്കും.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 'ആളുകള്‍ക്ക് യാതൊരു പൗരബോധവുമില്ല. വളരെ കര്‍ശനമായ നിയമങ്ങള്‍ വേണം. ഇത് മാത്രമാണ് സമൂഹത്തെ മാറ്റാനുള്ള ഒരേയൊരു മാര്‍ഗം' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'ഇത്രയും വൃത്തികെട്ട ബ്ലാങ്കറ്റ് മോഷ്ടിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ തോന്നുന്നു' എന്നാണ് മറ്റൊരു കമന്റ്.

Content Highlights: Passengers Caught Red-Handed Hiding Railway Bed Sheets In Luggage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us