പത്ത് വയസുള്ള വളര്‍ത്തുമകനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ 48കാരിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യാന സ്വദേശിയായ ജെന്നിഫര്‍ ലീ വില്‍സണാണ് കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷിച്ചത്. ഇവരുടെ പത്ത് വയസുകരാനായ വളര്‍ത്തുമകന്‍ ദകോട്ട ലെവി സ്റ്റീവന്‍സാണ് മരിച്ചത്. കുട്ടിയുടെ മുകളില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കുട്ടിയുടെ മുകളില്‍ അഞ്ച് മിനിറ്റോളം ജെന്നിഫര്‍ ഇരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫോസ്റ്റര്‍ കെയറിങിന്റെ ഭാഗമായി ജെന്നിഫര്‍ കൂടെ നിര്‍ത്തിയിരുന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. സ്റ്റീവന്‍സ് താഴെ വീഴുകയായിരുന്നുവെന്നും താന്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയിതിരുന്നുവെന്നുമാണ് ജെന്നിഫര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. താന്‍ കുട്ടിയുടെ മുകളില്‍ കിടന്നുവെന്നും അഞ്ച് മിനിറ്റിന് ശേഷം കുട്ടിയുടെ അനക്കം ഇല്ലാതായെന്നും അവര്‍ പിന്നീട് വെളിപ്പെടുത്തി. മോശമായി പെരുമാറിയതിനാണ് താന്‍ കുട്ടിയുടെ മുകളില്‍ കയറിയിരുന്നതെന്നാണ് ജെന്നിഫര്‍ പൊലീസിനോട് പറഞ്ഞത്.
സ്റ്റീവന്‍സ് തന്നെ വിട്ടുപോകുന്നത് തടയാനാണ് ജെന്നിഫര്‍ ശ്രമിച്ചതെന്നും ഇതിനിടെ കുട്ടി കൊല്ലപ്പെട്ടതാകാമെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ജെന്നിഫര്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ശ്വാസമില്ലാതെ കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റ അടയാളവും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: US Woman Jailed For Killing Foster Son By Sitting On Him