നമ്മളെല്ലാവരും പല ഐക്യു ലെവല്‍ ള്ളവരാണ്. ചിലരൊക്കെ വളരെ ബുദ്ധിമാന്മാരായിരിക്കും. ചിലരോടൊക്കെ അടുത്ത് പെരുമാറിയാലും സംസാരിച്ചാലുമൊക്കെ അവരുടെ അറിവിനെയും ബുദ്ധിയേയും കുറിച്ചൊക്കെ ഏകദേശ വിവരം ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്കിടയിലെ ബുദ്ധിമാന്മാരെ പെട്ടെന്ന് മനസിലാക്കാന്‍ എട്ട് വഴികളുണ്ട്.
നല്ല ബുദ്ധിയുള്ള ആളുകള്‍ സ്വയം മനസിന്റെ നിയന്ത്രണമുളളവരായിരിക്കും. തങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളോട് അവര്‍ എപ്പോഴും നോ പറയും. മാത്രമല്ല അവരുടെ സമയം നന്നായി കൈകാര്യം ചെയ്യാന്‍ സ്വയം അറിയുകയും ചെയ്യാം.
അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിയില്ല എന്ന് പറയാന്‍ ഇവര്‍ ഒരു മടിയും കാണിക്കില്ല. പുതിയ പുതിയ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ അവര്‍ ജിജ്ഞാസുക്കളുമായിരിക്കും. വിശാലമായതും പുതിയതായുള്ളതുമായ വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ അവര്‍ എപ്പോഴും ആഗ്രഹമുള്ളവരായിരിക്കും.
ഉയര്‍ന്ന ബുദ്ധിശക്തിയുള്ള ആളുകള്‍ എപ്പോഴും തുറന്ന മനസുള്ളവരായിരിക്കും. അവര്‍ തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്നതിന് പകരം പുതിയ ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍, അനുഭവങ്ങള്‍ എന്നിവ സ്വീകരിക്കാന്‍ തുറന്ന മനസുമായി കാത്തിരിക്കുന്നവരാണ്.
ബുദ്ധിശക്തി കൂടുതലുള്ള ആളുകള്‍ക്ക് പ്രശ്‌നപരിഹാരത്തിന് പ്രത്യേക കഴിവുണ്ടായിരിക്കും. അവര്‍ക്ക് സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പുതിയ പുതിയ പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടെത്താനും നല്ല കഴിവുണ്ട്.
ബുദ്ധിമാന്മാര്‍ക്ക് ഉയര്‍ന്ന ബുദ്ധിശക്തി(IQ) മാത്രമല്ല ഉയര്‍ന്ന വൈകാരിക ബുദ്ധി(EQ) യും ഉണ്ട്. അവര്‍ സ്വയം മനസിലാക്കുകയും മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നവരാണ്. മറ്റുള്ളവരുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഈ സ്വഭാവം അവരെ സഹായിക്കുന്നു.
വിവേക ബുദ്ധിയും നര്‍മ്മബോധവും ഉളള ആളുകളായതുകൊണ്ടുതന്നെ പലപ്പോഴും ഒരു വ്യക്തിയുടെ പെട്ടെന്നുളള ചിന്തയെയും സര്‍ഗ്ഗാത്മകതയെയും ഇത് സൂചിപ്പിക്കുന്നു. വളരെ സര്‍ഗാത്മകമായി കാര്യങ്ങളെ കാണുകയും നര്‍മ ബോധത്തോടെ സംസാരിക്കുകയും ചെയ്യാന്‍ ഒരു പ്രത്യേകതരം കഴിവാണ് ഇവര്‍ക്ക്.
ഇത്തരക്കാര്‍ സ്വതന്ത്ര ചിന്താഗതിയുളളവരായിരിക്കും. മറ്റുളളവരുടെ അഭിപ്രായങ്ങളില്‍ വശംവദരാകുന്നതിന് പകരം അവര്‍ എപ്പോഴും കാര്യങ്ങളെ വിശകലനം ചെയ്ത് ചിന്തിക്കും. എന്നാല്‍ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതില്‍നിന്ന് പിന്മാറാറില്ല. ജീവിതത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കുന്നത് സ്വതന്ത്ര ചിന്താഗതിയുളളവരാണ്.
തങ്ങളേക്കാള്‍ താഴേത്തട്ടില്‍ ഉള്ളവരാണെങ്കിലും ബുദ്ധിയുള്ള ആളുകള്‍ ദയയുളളവരും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്നവരുമാണ്. അവരുടെ വിനയം അവരുടെ സ്വഭാവത്തിന്റെ സവിശേഷത മാത്രമല്ല അവരുടെ സ്വഭാവത്തിന്റെ അടയാളം കൂടിയാണ്.
Content Highlights : Eight Ways to Identify Highly Intelligent People