രണ്ട് കോടി നഷ്ടപരിഹാരവും വേണ്ടെന്ന് വെച്ചു, ഇപ്പോള്‍ വീടിന് ചുറ്റും റോഡ്... എങ്ങനെ ജീവിക്കും?

മോട്ടോര്‍വേയില്‍ ചുറ്റപ്പെട്ട തന്റെ വീട് മാറ്റി സ്ഥാപിക്കാനായി ഇപ്പോള്‍ നെട്ടോട്ടമോടുകയാണ് ഇയാള്‍

dot image

റോഡുകളും വലിയ സ്ഥാപനങ്ങളും ഒക്കെ വരുമ്പോള്‍ അതിനോടടുത്തുനില്‍ക്കുന്ന വീടുകളും കെട്ടിടങ്ങളും നഷ്ടപരിഹാരം നല്‍കി സർക്കാർ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഇവിടെയിതാ ചൈനയിലെ ഒരു വൃദ്ധന്‍ അയാളുടെ അബദ്ധത്തെ ഓര്‍ത്ത് പശ്ചാത്തപിക്കുകയാണ്. ഹുബാങ് പിങ് എന്നാണ് ഇയാളുടെ പേര്.

റോഡ് വികസനത്തിന്റെ ഭാഗമായി ഹുവാങ് പിങിന്റെ വീടും സ്ഥലവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഇയാള്‍ക്ക് 180,000 പൗണ്ട് അതായത് രണ്ട് കോടി രൂപ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ പിങ് ഈ ഡീല്‍ നിരസിക്കുകയാണുണ്ടായത്. അതുകൊണ്ട് എന്ത് സംഭവിച്ചു എന്നല്ലേ… ഇയാളുടെ വീടിന് ചുറ്റുമായാണ് റോഡ് വന്നത്. വീടിന് ചുറ്റും വാഹനങ്ങള്‍ ചീറിപാഞ്ഞുപോകുന്ന ശബ്ദമുഖരിതമായ റോഡിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ശബ്ദം മാത്രമല്ല പൊടിപടലങ്ങളും, പ്രകമ്പനം കൊള്ളുന്ന ചുവരുകളും ഒക്കെയായി ഇനി പിങിന്റെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭാര്യയ്ക്കും 11 വയസുള്ള കൊച്ചുമകനുമൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ രണ്ട് നിലകളുള്ള വീട് ഹൈവേയാല്‍ ചുറ്റപ്പെട്ടതായി കാണാന്‍ സാധിക്കും. വീടിന്റെ മേല്‍ക്കൂരയുടെ അത്ര ഉയരത്തിലാണ് റോഡുകളുള്ളത്.

പക്ഷേ ഇപ്പോള്‍ സര്‍ക്കാരിന്റെ ഓഫര്‍ സ്വീകരിക്കാത്തതില്‍ ഖേദമുണ്ടെന്നാണ് പിങ് പറയുന്നത്. കാലം പിറകിലേക്ക് പോയിരുന്നെങ്കില്‍ അവര്‍ അന്ന്പറഞ്ഞ പണം ഞാന്‍ വാങ്ങിയേനെ എന്നാണ് ഇയാളിപ്പോള്‍ പറയുന്നത്. ഹുവാങിനെ ഇപ്പോള്‍ ചൈനയിലെ ഏറ്റവും വലിയ 'നെയില്‍ ഹൗസ് ഉടമ' എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത് (പ്രോപ്പര്‍ട്ടി വികസനത്തിന് പദ്ധതിയിട്ടിട്ടും ഉടമസ്ഥര്‍ പുറത്തിറങ്ങാന്‍ വിസമ്മതിക്കുന്ന വീടിനെ ചൈനക്കാര്‍ വിളിക്കുന്ന പേരാണ് 'നെയില്‍ ഹൗസ്'. ഇത് ആദ്യമായല്ല ചൈനയില്‍ ഇങ്ങനെ നെയില്‍ ഹൗസ് ഉണ്ടാകുന്നത്).

14 വര്‍ഷമായി പ്രധാന റോഡില്‍ ഗതാഗതം തടസപ്പെടുത്തിയ ഷാങ്ഹായ് യിലെ ഒരു പ്രശസ്തമായ നെയില്‍ ഹൗസ് ഒടുവില്‍ 2017ലാണ് നീക്കം ചെയ്യപ്പെട്ടത്. മതിയായ നഷ്ടപരിഹാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2003 മുതല്‍ താമസക്കാര്‍ എല്ലാ സ്ഥലംമാറ്റ ഓഫറുകളും നിരസിക്കുകയും ഒടുവില്‍ 300,000 പൗണ്ട് ലഭിച്ചതിന് ശേഷം മാറാന്‍ തീരുമാനിക്കുകയുമായിരുന്നു.

Content Highlights :The government promised Huang Ping 180,000 Pound in compensation before the highway was built around his house. But Ping refused this gift

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us