തിരക്കുള്ള ബസില്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമം; പൊളിച്ച് കണ്ടക്ടര്‍, മുന്നറിയിപ്പ്

ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്

dot image

തിരക്കുള്ള ബസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങള്‍ നമ്മള്‍ കേള്‍ക്കുന്ന സ്ഥിരം വാര്‍ത്തയാണ്. ചിലപ്പോഴൊക്കെ മോഷ്ടാക്കളെ കയ്യോടെ പൊക്കാറുമുണ്ട്. കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ ഒരു മോഷണശ്രമം പൊളിച്ച വാര്‍ത്തയാണ് ബെംഗളൂരുവില്‍ നിന്ന് പുറത്തുവരുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. തന്റെ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞ കണ്ടക്ടറെ കുറിച്ചായിരുന്നു പോസ്റ്റ്.

ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലാണ് ലാല്‍ബാഗിലുള്ള ഓഫീസിലേക്ക് താന്‍ ദിവസവും പോകുന്നതെന്ന് യുവാവ് പറയുന്നു. 'സംഭവ ദിവസം രാവിലെ അത്യാവശ്യം തിരക്കുള്ള ബസ് തന്നെയാണ് ലഭിച്ചത്. ബസിലേക്ക് കയറവെ പിന്നില്‍ നിന്ന് ആരോ തള്ളിയതായി തോന്നി. അയാളോട് തര്‍ക്കിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍. പെട്ടെന്നാണ് ഉച്ചത്തില്‍ ചോദ്യം ചെയ്യുന്ന കണ്ടക്ടറുടെ ശബ്ദം കേട്ടത്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു കണ്ടക്ടര്‍ ചോദിച്ചത്. എന്നോടാണ് കണ്ടക്ടര്‍ ഇത് പറയുന്നതെന്നാണ് ആദ്യം കരുതിയത്. പെട്ടെന്ന് സ്റ്റെപ്പിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടു. അത് എന്റെ മൊബൈല്‍ ഫോണ്‍ ആയിരുന്നു', യുവാവ് കുറിച്ചു.

യുവാവിന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കുന്നത് കണ്ട കണ്ടക്ടര്‍ ഉടന്‍ തന്നെ പ്രതികരിക്കുകയായിരുന്നു. യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കണ്ടക്ടര്‍ക്ക് അഭിനന്ദനവുമായി എത്തുന്നത്. തിരക്കുള്ള ബസ് ലക്ഷ്യമിട്ട് ഇത്തരം മോഷണശ്രമങ്ങള്‍ പതിവാണെന്നാണ് ഒരു ബസ് കണ്ടക്ടര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഡോര്‍ സ്‌റ്റെപ്പില്‍ നിന്ന് യാത്ര ചെയ്യുന്നവരാകും മോഷ്ടാക്കളുടെ ലക്ഷ്യം. പെട്ടെന്ന് രക്ഷപ്പെടുന്നതിനായാണ് ഇതെന്നും കണ്ടക്ടര്‍ പറയുന്നു. ഫോണ്‍ എപ്പോഴും ബാഗില്‍ സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ വയേര്‍ഡ് ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും മറ്റൊരാള്‍ പറയുന്നു.

Content Highlights: Reddit User Shares How Alert Bus Conductor In Bengaluru Foiled Phone Theft Attempt

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us