ജീവനക്കാര്‍ക്ക് 70 കോടി രൂപയുടെ വാര്‍ഷക ബോണസ് പ്രഖ്യാപിച്ച് ചൈനീസ് കമ്പനി. ചൈനയിലെ ഹെനാന്‍ മൈനിങ് ക്രെയിന്‍ കോ ലിമിറ്റഡാണ് ജീവനക്കാര്‍ക്ക് വന്‍തുക ബോണസ് പ്രഖ്യാപിച്ചത്. പക്ഷെ ഒരു നിബന്ധനയും കമ്പനി മുന്നോട്ടു വച്ചു. മേശമേല്‍ വിതറിയിട്ട നോട്ടുകളില്‍ നിന്ന് 15 മിനിട്ടുകൊണ്ട് ജീവനക്കാര്‍ക്ക് എത്രയെടുക്കാമോ അത്രയും എണ്ണിയെടുക്കാം എന്നായിരുന്നു ആ നിബന്ധന.
വലിയൊരു മേശയില്‍ നിരത്തിയിട്ട നോട്ടുകള്‍ ജീവനക്കാര്‍ എണ്ണിയെടുക്കുന്ന വീഡിയോ ചൈനയിലെ വെയ്‌ബോ വഴിയാണ് പുറത്തുവന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലാവുകയും ചെയ്തു. ഒരു ജീവനക്കാരന്‍ 1,00,000 യുവാന്‍ ഏകദേശം 12 ലക്ഷം ഇന്ത്യന്‍ രൂപ എണ്ണി എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
At #Henan Mine Crane Group's annual meeting, the boss handed out cash to employees and had them count the money! 💵👏 pic.twitter.com/EsbI399QYk
— China Perspective (@China_Fact) January 26, 2025
എന്നാല്‍ ഇത് വെറും ശ്രദ്ധ നേടല്‍ പരിപാടി മാത്രമാണെന്നും പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.
Content Highlights: 'Take As Much As You Can Count': Company Offers Rs 70 Crore Bonus To Employees