ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യം കൊണ്ടുവന്ന മാറ്റങ്ങളില്‍ ഒന്ന് ട്രാന്‍ജെന്‍ഡറുകള്‍ക്കെതിരായിട്ടുള്ളതായിരുന്നു. അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് രണ്ട് ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂ, അത് ആണും പെണ്ണും മാത്രമായിരിക്കും എന്നായിരുന്നു അത്.
ട്രംപിന്റെ പുതിയ ഉത്തരവോടുകൂടി ട്രാന്‍സ്ജന്‍ഡര്‍ ഐഡന്റിറ്റിയോടുകൂടി ജീവിക്കുന്ന നിരവധി ആളുകളുടെ പാസ്‌പോര്‍ട്ട് രേഖകളടക്കം തിരുത്തുന്ന നടപടിയും അധികൃതര്‍ ആരംഭിച്ചു. ഒട്ടേറെ ആളുകളാണ് ഇതിനോട് പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഒരു ട്രാന്‍സ്ജെന്‍ഡര്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ഡിജിറ്റല്‍ ക്രിയേറ്ററും ട്രാന്‍സ്‌ജെന്‍ഡറുമായ സായ മേഖിയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ശസ്ത്രക്രിയയിലൂടെ താന്‍ പൂര്‍ണമായി സ്ത്രീയായി മാറിയെന്നും സ്ത്രീയാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ഉണ്ടായിട്ടും പാസ്പോര്‍ട്ടില്‍ പുരുഷനെന്ന് രേഖപ്പെടുത്തിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച വീഡിയോ ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
മെഡിക്കല്‍ രേഖകളും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പടെയുളള മറ്റെല്ലാ രേഖകളും തന്നെ സ്ത്രീയാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും പാസ്‌പോര്‍ട്ടില്‍ താന്‍ പുരുഷനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പറഞ്ഞ സായ പാസ്‌പോര്‍ട്ട് വീഡിയോയില്‍ കാണിക്കുന്നുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂട നയങ്ങളാണ് പ്രശ്‌നത്തിന് കാരണമെന്ന് സായ പറഞ്ഞു.
Content Highlights :Transgender woman registered as male in passport. Social media questioning US President Donald Trump's policies