ഫൈവ് സ്റ്റാർ ഹോട്ടലിൽ നൽകിയത് ഉപയോഗിച്ച ചീപ്പ്, പരാതി പറഞ്ഞപ്പോൾ മോശം പെരുമാറ്റം; എക്സ് പോസ്റ്റുമായി ഡോക്ടര്‍

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ആരെങ്കിലുമൊക്കെ ഉപയോഗിച്ച സാധനങ്ങളാണോ നൽകുക എന്ന് അജയിത ചോദിക്കുന്നു

dot image

ലോകത്തെങ്ങും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുക്കുന്ന കസ്റ്റമേഴ്സിന് മികച്ച സൗകര്യങ്ങളാണ് ലഭിക്കുക. വാഷ്ടവൽ, മികച്ച പുതപ്പുകൾ, ബാത്ത്റൂം ആക്സസറികൾ തുടങ്ങി എല്ലാം അവർക്ക് ലഭ്യമാകും. ചില ഹോട്ടലുകളിൽ സ്പാ സൗകര്യം അടക്കമുള്ളവയും ലഭ്യമാകാറുണ്ട്. എന്നാൽ പുണെയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ, അവിടെ റൂമെടുത്ത ഒരു കസ്റ്റമറിന് ആരോ ഒരാൾ ഉപയോഗിച്ച ഒരു ചീപ്പ് നൽകി. ഇത് സംബന്ധിച്ച് ഒരു ഡോക്ടർ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ചണ്ഡീഗഡിൽ നിന്നുള്ള അജയിത എന്ന ഡോക്ടറാണ് തന്റെ അനുഭവം എക്‌സിൽ പങ്കുവെച്ചത്. പുണെയിലെ ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തതായിരുന്നു അജയിത. എന്നാൽ അവരെ മുൻകൂട്ടി അറിയിക്കാതെതന്നെ ബുക്ക് ചെയ്ത മുറി ഹോട്ടൽ അധികൃതർ മാറ്റിക്കൊടുത്തു. ശേഷം റൂമിലെ കോംപ്ലിമെന്ററി പാക്കേജ് തുറന്നുനോക്കിയ അജയിത കണ്ടത്, ആരോ ഉപയോഗിച്ച, പല്ലുകൾ വളഞ്ഞ ഒരു ചീപ്പാണ്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഇത്തരത്തിൽ ആരെങ്കിലുമൊക്കെ ഉപയോഗിച്ച സാധനങ്ങളാണോ നൽകുക എന്ന് അജയിത ചോദിക്കുന്നു.

ഈ വിഷയം ഹോട്ടൽ അധികൃതരെ ധരിപ്പിച്ചപ്പോൾ മോശം പ്രതികരണമാണ് ഉണ്ടായതെന്നും അജയിത പറയുന്നു. തന്നെ കേൾക്കുന്നതിന് പകരം, ഇങ്ങോട്ട് ചൂടാകുകയാണ് ഹോട്ടലിലെ മാനേജർ ചെയ്തതെന്നും അജയിത പറയുന്നുണ്ട്. ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളൂ എന്നായിരുന്നത്രെ അവരുടെ പ്രതികരണം.

അജയിതയുടെ എക്സ് പോസ്റ്റിന് മറുപടിയായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. മാനേജരുടെ സ്വഭാവം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും താനായിരുന്നെങ്കിൽ അപ്പോൾത്തന്നെ അയാളെ പുറത്താകുമെന്നും ഒരു എക്സ് യൂസർ പറയുന്നു. ഈ ഹോട്ടലിൽ ഇത് സ്ഥിരമാണെന്നും ചോദിക്കുന്നവരോട് തട്ടിക്കയറുന്നത് പതിവാണെന്നും ഒരു യൂസർ പറയുന്നുണ്ട്.

Content Highlights: 5 star hotel gave used haircomb

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us