![search icon](https://www.reporterlive.com/assets/images/icons/search.png)
നിങ്ങള്‍ക്ക് കിട്ടുന്ന ചെറിയ മാസ ശമ്പളം വെറും പത്ത് വര്‍ഷം കൊണ്ട് അഞ്ച് കോടി രൂപയാക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. 'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം' എന്നായിരിക്കും എല്ലാവരുടെയും മനസില്‍ വന്ന മറുപടി. എന്നാല്‍ ഇത് സാധ്യമാകും എന്ന് തെളിയിക്കുകയാണ് ഗുഡ്ഗാവില്‍നിന്നുളള ഗുര്‍ജോത് ആലുവാലിയ എന്ന യുവാവ്. ലളിതമായ മൂന്ന് തന്ത്രങ്ങള്‍കൊണ്ടാണ് ഇയാള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പാത കണ്ടെത്തിയത്. കിട്ടുന്ന ചില്ലറകളെല്ലാം സമ്പാദിക്കുക എന്നതല്ലായിരുന്നു മാര്‍ഗ്ഗം മറിച്ച് ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിമാറ്റിമറിച്ച ചില കണക്കുകൂട്ടലുകളുണ്ട്.
2025ഓടെ സാമ്പത്തിക സ്വാതന്ത്രവും നേരത്തെയുളള വിരമിക്കലും ലക്ഷ്യമിട്ട് ആലുവാലിയ തന്റെ വിജയത്തിന് മൂന്ന് പ്രധാന തന്ത്രങ്ങള്‍ കണ്ടെത്തി. ഒന്നാമതായി കരിയര്‍ വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കി. അതിനുവേണ്ടിയുള്ള വരുമാനം ഉറപ്പാക്കി. രണ്ടാമതായി ചില സമ്പാദ്യ ശീലങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചു. ഏറ്റവും ഒടുവില്‍ ഓഹരി നിക്ഷേപത്തിലും ബിസിനസ് ഉടമസ്ഥതയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
വിദ്യാഭ്യാസത്തിന് മാതാപിതാക്കള്‍ ധനസഹായം നല്‍കിയതുകൊണ്ട് താന്‍ കടമില്ലാതെ ബിരുദം നേടിയെന്നും വാടക ലാഭിക്കാനായി മാതാപിതാക്കളോടൊപ്പം താമസിച്ചത് മറ്റൊരു ചെലവുചുരുക്കലായെന്നും ഇവ രണ്ടും മാതാപിതാക്കള്‍ ചെയ്തുതന്നെ പ്രധാനപ്പെട്ട കാര്യമാണെന്നും ഗുര്‍ജോത് ആലുവാലിയ പറയുന്നു. പിന്നീടാണ് സ്വന്തമായി തന്റെ പദ്ധതികളിലേക്ക് അദ്ദേഹം കടക്കുന്നത്.
നിലവില്‍ ഗുര്‍ജോത് ആലുവാലിക്ക് 5 കോടി രൂപയുടെ ആസ്തിയാണ് ഉളളത്. 10 വര്‍ഷത്തെ അച്ചടക്കമായ നിക്ഷേപത്തിലൂടെയും തന്ത്രപരമായ ആസൂത്രണത്തിലൂടെയുമാണ് ഇത് നേടിയെടുക്കാനായത്. തന്റെ ആസ്തിയില്‍ സ്വത്തോ ആഭരണങ്ങളോ ഉള്‍പ്പെട്ടിട്ടില്ല പകരം ഇക്വറ്റി, മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, NPS, EPS സമ്പാദ്യം തുടങ്ങിയ ആസ്തികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു നേട്ടങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന്റെ സാമ്പത്തിക യാത്ര വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. എല്ലാവരും ഇദ്ദേഹത്തിന്റെ സ്ഥിരതയെയും ക്ഷമയെയും പ്രശംസിക്കുകയും ഇത് മറ്റുളളവര്‍ക്ക് ഒരു പ്രചോദനമാണെന്നും പറയുകയാണ്.
Content Highlights : Young man with methods to earn 5 crores in 10 years. Young man earned money by using three simple tricks