10 ദിവസം അവധിയെടുത്തു, വീട്ടുജോലിക്കാരിയുടെ ശമ്പളം വെട്ടിക്കുറയ്ക്കണോ?; അഭിപ്രായം തേടി യുവതി

വീട്ടുജോലിക്കാരിക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കാമോ, ചര്‍ച്ചയ്ക്ക് തുടക്കമിട്ട് യുവതി

dot image

നിങ്ങളുടെ വീട്ടിലെ ജോലിക്കാരി പെട്ടന്നൊരു ദിവസം കുറച്ചധികം ദിവസം അവധിയെടുത്താൽ നിങ്ങൾ എന്തുചെയ്യും? ശമ്പളം വെട്ടിക്കുറയ്ക്കുമോ? എങ്ങിനെയായിരിക്കും നിങ്ങൾ പ്രതികരിക്കുക. ഇത്തരത്തിൽ ഒരു ആശങ്കയിലാണ് ബെംഗളൂരുവിൽ നിന്നുള്ള യുവതി. ശമ്പളം വെട്ടിക്കുറക്കണമെന്നുണ്ട്, പക്ഷേ കുറ്റബോധം തോന്നുന്നുവെന്നാണ് യുവതി പറയുന്നത്. ഇതിൽ അഭിപ്രായം തേടി യുവതി റെഡ്ഡിറ്റിൽ പോസ്റ്റിട്ടു. പോസ്റ്റ് ഇതിനോടകം തന്നെ ചർച്ചയായി. നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്.

തൻ്റെ ജോലിക്കാരി ഔദാര്യം മുതലെടുക്കാൻ ശ്രമിക്കുന്നുവോ എന്ന് യുവതി ഭയപ്പെടുന്നുണ്ട്. ഇടയ്ക്ക് ഇടവേളകൾ അനുവദിക്കാൻ തയ്യാറാണ്, നൽകാറുമുണ്ട്. എന്നാൽ 10 ദിവസം വളരെ കൂടുതലാണ്. വേലക്കാരിയോട് ശമ്പളം വെട്ടിക്കുറക്കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ വൈകാരികമായി സംസാരിച്ചുവെന്നും യുവതി പറഞ്ഞു. മുൻപ് ജോലി ചെയ്തിരുന്നിടത്തുനിന്ന് അവധിയെടുത്തപ്പോള്‍ ശമ്പളം ഇപ്രകാരം കുറച്ചില്ലെന്നാണ് ചെയ്തിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ അവർ പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് യുവതി കുറിച്ചു. മുൻപ് നിന്നിടത്തുള്ളവരെ പറ്റിയെല്ലാം പരാതികള്‍ ജോലിക്കാരി പറയാറുണ്ടായിരുന്നു. അവർ ചോദിക്കുന്നത് അവരുടെ മകൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുമ്പോഴാണോ ഇങ്ങനെ പറയുന്നതെന്നെല്ലാമാണ്. എന്നാൽ എല്ലാ മാസവും അവരുടെ ആരെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയോ മരിക്കുകയോ ചെയ്യാറുണ്ട്, അപ്പോൾ അവർക്ക് ആവശ്യമായ മരുന്നു വാങ്ങി നൽകുകയും അവരെ സ്ഥലത്ത് കൊണ്ടുവിടുകയും ചെയ്യാറുണ്ട്. കൂടാതെ ഇൻഷുറൻസ് ഉപയോഗിക്കുന്നതിനെ കുറിച്ചും പറഞ്ഞു നൽകാറുണ്ട്. എന്നിട്ടും എന്തിനാണ് എനിക്ക് കുറ്റബോധം തോന്നുന്നതെന്നാണ് യുവതി ചോദിക്കുന്നത്.

ജോലിക്കാരിയ്ക്ക് ആഭ ഇൻഷൂറൻസ് ലഭിക്കാൻ സഹായിച്ചു. ബോണസും ആവശ്യപ്പെടുന്ന കാര്യങ്ങളും നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് അവധി നൽകുന്നതിൽ വിരോധമില്ല. ഇത് സാധാരണമാണ്. എല്ലാവർക്കും ഒരു ഇടവേള ആവശ്യമാണ്. പക്ഷേ അവൾ 10 ദിവസത്തെ ഇടവേള എടുക്കുമ്പോൾ ശമ്പളം വെട്ടിക്കുറയ്ക്കേണ്ട ആവശ്യമില്ലേ? ഇത് മാസത്തിന്റെ 1/3 ഭാഗമാണെന്നാണ് യുവതി റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Do people ever cut their maid's salary?
byu/theparadoxicalnaari inbangalore

യുവതിയുടെ പോസ്റ്റ് റെഡ്ഡിറ്റിൽ സജീവമായ ഒരു ചർച്ചയ്ക്ക് വഴിവെച്ചു. യുവതിയുടെ പ്രശ്നത്തിന് നിരവധി പേരാണ് നിർദേശങ്ങൾ നൽകിയത്. ജോലിക്കാർക്ക് നിശ്ചിത നിയമങ്ങൾ നൽകാൻ ഒരാൾ നിർദ്ദേശിച്ചു. വീട്ടുജോലിക്കാരിയോട് അവധി എടുക്കുമ്പോൾ പകരം ആളെ ഏർപ്പാട് ചെയ്യാൻ ആവശ്യപ്പെടാനും ഉപയോക്താവ് നിർദ്ദേശിച്ചു. ശമ്പളം കുറയ്ക്കരുതെന്നും ആവശ്യപ്പെട്ട് ആളുകൾ കമൻ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇതൊരു ജോലിയാണെന്നും അതിനെ അങ്ങിനെ കൈകാര്യം ചെയ്യണമെന്നും ഒരു ഉപയോക്താവ് ഉപദേശം നൽകി. തൊരു തൊഴിലുടമ-ജീവനക്കാരൻ ബന്ധമാണ്. അതിനാൽ അതിനെ അങ്ങനെ തന്നെ പരിഗണിക്കുക. ഒരു നീതിമാനായ തൊഴിലുടമയായിരിക്കുക, ബാക്കിയുള്ള കാര്യങ്ങൾ നിങ്ങൾക്ക് കുറ്റബോധം തോന്നാതെ ചെയ്യാമെന്നും മറ്റൊരാൾ കമൻ്റ് ചെയ്തു.

Content Highlights: Bengaluru Woman Seeks Advice Whether to cut house help's salary For missing work

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us