'ഇന്ത്യ എന്റെ ജീവിതം മാറ്റിമറിച്ച രാജ്യം, ഇവിടെ നിന്ന് പഠിച്ച പത്ത് കാര്യങ്ങൾ'; വിദേശിയുടെ കുറിപ്പ് വൈറൽ

തന്നെ സ്വാധീനിച്ച പത്ത് സവിശേഷതകൾ നിക് 'എക്‌സി'ൽ പങ്കുവെക്കുന്നുമുണ്ട്

dot image

ഒരു വർഷം മുൻപ് ഇന്ത്യയിലേക്ക് മാറിത്താമസിച്ച ഒരു വിദേശിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ നിക് ഹ്യൂണോ എന്ന സംരംഭകൻ നമ്മുടെ രാജ്യത്തുനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവത്രെ. അവ തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ഈ ലോകത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ വലിയ രീതിയിൽ സ്വാധീനിച്ചെന്നും നിക് പറയുന്നു. തന്നെ സ്വാധീനിച്ച പത്ത് സവിശേഷതകൾ നിക് 'എക്‌സി'ൽ പങ്കുവെക്കുന്നുമുണ്ട്.

ഇന്ത്യക്കാർ സമയത്തെ കൈകാര്യം ചെയുന്ന രീതിയെ കുറിച്ചാണ് നിക് ആദ്യം പറയുന്നത്. ഇന്ത്യക്കാരുടെ ജീവിതം കൃത്യമായ ഒരു സമയക്രമം ഉള്ള ഒന്നല്ല. തിരക്ക് പിടിക്കാത്ത ഇത്തരം ജീവിതരീതി ഏറ്റവും നല്ല നിമിഷങ്ങൾ കൊണ്ടുതരുമെന്നും ജീവിതത്തിന് അതിന്റേതായ താളം ഉണ്ടാകുമെന്നും നിക് പറയുന്നു.

രണ്ടാമതായി ഇന്ത്യക്കാർക്ക് നിയന്ത്രണങ്ങൾ ഒരു വിഷയമേയല്ല എന്നും നിക് പറയുന്നു. അവർ മരുഭൂമിയിലും കൃഷി ചെയ്യും. വാൾ സ്ട്രീറ്റ് ട്രേഡർമാരെപ്പോലെ ഇന്ത്യയിൽ തെരുവുകച്ചവടക്കാർ കളം നിറയുമെന്നും നിക് പറയുന്നു. അടുത്തത് ജോലി രീതിയെപ്പറ്റിയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ജോലി എന്നത് ഒരു ശിക്ഷാരീതി പോലെയാണെന്നും എന്നാൽ ഇന്ത്യയിലെ തെരുവുകച്ചവടക്കാർ പോലും അവർ ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്നുവെന്നും നിക് പറയുന്നു.

നാലാമതായി നിക് പറയുന്നത് ഈ രാജ്യം ഒരാളുടെ സ്റ്റാറ്റസ് എന്ത് എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല എന്നാണ്. ജ്ഞാനമാണ് ഇവിടെ സാമ്പത്തിനേക്കാൾ വലുത്. വലിയ കമ്പനികളിലെ സിഇഒമാരേക്കാളും ഈ രാജ്യത്തെ ചെരുപ്പിടാത്ത സന്യാസിമാർ ബഹുമാനം അർഹിക്കുന്നുണ്ട്. ജീവിതത്തിൽ എന്ത് ലക്ഷ്യം വെച്ചുകൊണ്ടാണ് യാത്ര ചെയ്യുന്നത് എന്ന് ചോദ്യം താൻ സ്വയം ചോദിക്കുകയാണെന്ന് നിക്ക് പറയുന്നു. അഞ്ചാമതായി രാജ്യത്ത് തിരക്കിനെപ്പറ്റിയാണ്. ഇവിടെ തിരക്ക് ഒരു രീതിയാണ്. എല്ലാം കൂടി ആകെ ക്രമരഹിതമായി തോന്നുമെങ്കിലും, അതിന് ഒരു താളവും യുക്തിയുമുണ്ട് എന്ന് നിക് പറയുന്നു.

ആറാമതായി നിക് പറയുന്നത് ആവശ്യങ്ങളെക്കുറിച്ചാണ്. ഉള്ളത്കൊണ്ട് സന്തോഷം പോലെ എന്നതാണ് ഈ രാജ്യത്തെ രീതിയെന്നും തെരുവുകച്ചവടക്കാർ പോലും അവർക്ക് വേണ്ടത് മാത്രം ഉണ്ടാക്കുന്നുവെന്നും നിക് പറയുന്നു. അടുത്തതായി നിക്ക് പറയുന്നത് ഭാഷകളെകുറിച്ചാണ്. രാജ്യത്ത് 780 ഭാഷകൾ ഉണ്ടെന്നും എന്നാൽ എല്ലാത്തിനുമപ്പുറം ഒരു പൊതുവായ ഉദ്ദേശം ഈ ജനങ്ങളെ ഒന്നിച്ച് ചേർക്കുന്നുവെന്നും നിക് പറയുന്നു. വിഷയത്തിൽ ഒരാൾക്കുണ്ടാകേണ്ട വ്യക്തതയാണ് പ്രധാനമെന്നും ഭാഷ എന്നത് ഒരു പ്രശ്നമേ അല്ല എന്നും നിക് കൂട്ടിച്ചേർക്കുന്നു. തുടർന്ന് നിക് പറയുന്നത് പ്രകൃതിയോടുള്ള ഇന്ത്യക്കാരുടെ മനോഭാവത്തെക്കുറിച്ചാണ്. ഗംഗ അടക്കമുള്ള നദികളെ ഈ രാജ്യത്തുള്ളവർ ബഹുമാനിക്കുകയാണെന്നും, ഇവിടം പ്രകൃതിയെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും നിക് പറയുന്നു.

ഇന്ത്യക്കാർ പണത്തേക്കാളും കൂടുതലായി അഭിമാനത്തെ വിലകല്പിക്കുന്നുവെന്നും നിക് പറയുന്നുണ്ട്. അവസാനമായി ഈ രാജ്യത്തുള്ളവർ ഒരൊറ്റ കുടുംബമായി നിലകൊള്ളുന്നുവെന്നും, അതിജീവനത്തിന്റെയും സന്തോഷത്തിന്റെയും അടിത്തറയായി ഈ രാജ്യത്തുള്ളവർ കണക്കാക്കുന്നത് ബന്ധങ്ങളെയാണെന്നും നിക് പറയുന്നു.

Content Highlights: European man lists 10 lessons that shattered his Western mindset after moving to India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us