![search icon](https://www.reporterlive.com/assets/images/icons/search.png)
ലോകസുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി ബോളിവുഡിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ താരം ഹൃത്വിക് റോഷന്‍. ലോക സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി. ടെക്നോസ്പോര്‍ട്ട്സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സര്‍വ്വെയില്‍ അഞ്ചാമതാണ് ഹൃത്വിക്കിന്റെ സ്ഥാനം. പ്രശസ്ത സൗത്ത് കൊറിയന്‍ ബാന്റ് ബിടിഎസിലെ ഗായകനായ കിം തെ യുങ് ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഹോളിവുഡ് നടന്‍മാരായ ബ്രാഡ് പിറ്റും റോബര്‍ട്ട് പാറ്റിസണും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. ആറാം സ്ഥാനത്ത് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ്. നടന്‍മാരായ ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് യഥാക്രമം എഴ്, എട്ട്, ഒന്‍പത് സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്.
2019 ല്‍ വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു.
Content Highlights: Top 10 Most Handsome Men In The World: BTS' V Beats Hrithik Roshan, Chris Evans To Win The Crown