ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ യാത്രക്കാരന്റെ ബാഗില്‍ വസ്ത്രം കുടുങ്ങി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്ത്രീ

സിസിടി വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

dot image

മുംബൈ ചുനഭട്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ലോക്കല്‍ ട്രെയിനില്‍ വലിച്ചിഴയ്ക്കപ്പെട്ട ഒരു സ്ത്രീ രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്.

പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു യാത്രക്കാരന്റെ ബാഗിന്റെ സിബില്‍ അവരുടെ വസ്ത്രം കുടുങ്ങുകയായിരുന്നു, ഇതോടെ ട്രെയിന്‍ മുന്നോട്ട് എടുത്തപ്പോള്‍ പ്ലാറ്റ്ഫോമിലൂടെ അവര്‍ വലിച്ചിഴയ്ക്കപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് രൂപാലിയുടെ ഉടന്‍തന്നെയുള്ള ഇടപെടല്‍ മൂലമാണ് സ്ത്രീയെ രക്ഷിക്കാന്‍ കഴിഞ്ഞത്. മോട്ടോര്‍മാന്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വനിതാ കോണ്‍സ്റ്റബിളിന്റെ പെട്ടെന്നുള്ള ഇടപെടലാണ് യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചത്. വനിതാ കോണ്‍സ്റ്റബിളിന്റെ സമയോചിതവും ധീരവുമായ പ്രതികരണത്തിന് അധികൃതര്‍ അവരെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Video: Woman Cop Saves Commuter From Being Dragged Under Local Train

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us