![search icon](https://www.reporterlive.com/assets/images/icons/search.png)
കറികളോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു സ്‌പെഷ്യല്‍ ഐറ്റമൊക്കെ തയ്യാറാക്കിയതിനു ശേഷം അലങ്കാരത്തിന് തക്കാളി വട്ടത്തില്‍ മുറിച്ചു വയ്ക്കാറുണ്ട്. അത്തരത്തില്‍ തക്കാളി ഭംഗിയായി കറക്ട് അളവില്‍ മുറിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായുള്ള പുതിയൊരു ഹാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പാരി വര്‍മ്മ പങ്കിട്ട റീലിലാണ് ഈ ഹാക്ക് കാണാന്‍ സാധിക്കുന്നത്.
ഒരു പെണ്‍കുട്ടി കട്ട് ചെയ്യാന്‍ പാകത്തിന് ഒരു തക്കാളി വയ്ക്കുന്നു. രണ്ട് ഫോര്‍ക്കുകള്‍ ഉപയോഗിച്ച് ആ തക്കാളിയുടെ മുകളില്‍ തുളയ്ക്കുന്നു, ആ ഫോര്‍ക്കുകള്‍ പരസ്പരം അടുത്തായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. തുടര്‍ന്ന് അവള്‍ ഒരു കത്തി എടുത്ത് ഫോര്‍ക്കിന്റെ ടൈനുകള്‍ക്കിടയില്‍ തക്കാളി മുറിക്കാന്‍ തുടങ്ങുന്നു. ടൈനുകള്‍ തുല്യ അകലത്തില്‍ വച്ചിരിക്കുന്നതിനാല്‍, ഏകദേശം ഒരേ വീതിയുള്ള തക്കാളി കഷ്ണങ്ങള്‍ അവള്‍ക്ക് ലഭിക്കും.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പലരും ചോദിക്കുന്നത് ഒരു തക്കാളി മുറിയ്ക്കാന്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്നാണ്. മറ്റു ചിലരാകട്ടെ കമന്റിട്ടിരിക്കുന്നത് ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണെന്നാണ്.
Content Highlights: Woman's To Slice Tomatoes Using Fork Gets Over 30 Million Views