Watch Video: ആനയുടെ ഡിസ്‌കോ ഡാന്‍സ് അടിപൊളി... പക്ഷെ സന്തോഷമോ മാനസിക സമ്മർദ്ദമോ?

നൃത്തം ചെയ്യുന്ന ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

dot image

നൃത്തം ചെയ്യുന്ന ആനയുടെ വീഡിയോ ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. ഭരതനാട്യം കളിക്കുന്ന പെണ്‍കുട്ടികളോടൊപ്പം ചുവടുകള്‍ വയ്ക്കുന്ന ആനയുടെ വീഡിയോ മുന്‍പ് സോഷ്യല്‍മീഡിയയില്‍ ഏറെ കാഴ്ചക്കാരെ നേടിയിരുന്നു. എന്നാല്‍ ഈ ആനക്കുട്ടന്റെ വീഡിയോ അതുക്കും മേലെയാണ്. ശരീരം പ്രത്യേക താളത്തില്‍ ഇളക്കിയും മികവോടെയുമാണ് ഈ ആന നൃത്തം ചെയ്യുന്നത്. ആനയുടെ ഈ 'ഹാപ്പി ഡാന്‍സ്' ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. ' അവന്‍ നൃത്തം ആസ്വദിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ആനയുടെ ഈ പെരുമാറ്റം യഥാര്‍ഥത്തില്‍ സന്തോഷത്തേക്കാള്‍ സമ്മര്‍ദ്ദം കൊണ്ടുള്ളതായിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉത്കണ്ഠയോ വിരസതയോ നേരിടാനുളള ഒരു സംവിധാനമായി മൃഗങ്ങള്‍ ഇത്തരം ചലനങ്ങള്‍ അവലംബിച്ചേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ പര്‍വ്വീണ്‍ കസ്വാന്‍ ഉള്‍പ്പടെയുള്ള വിദഗ്ധര്‍ പറയുന്നത് നൃത്തം ചെയ്യുന്നത് യഥാര്‍ഥത്തില്‍ ആനകളിലെ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമായിരിക്കാം എന്നാണ്. ഗവേഷണമനുസരിച്ച് ഭയം, ഉത്കണ്ഠ അല്ലെങ്കില്‍ വിരസത അനുഭവപ്പെടുമ്പോള്‍ ആനകള്‍ പലപ്പോഴും തലയാട്ടുകയും താളാത്മകമായി ആടുകയും ചെയ്യുമത്രേ.

Content Highlights : A video of a dancing elephant is going viral on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us