
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് എല്‍ ആന്‍ഡി ടി ചെയര്‍മാന്‍ എസ്.എന്‍.സുബ്രഹ്‌മണ്യന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ താന്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്തിരുന്നു എന്ന തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. സിഎന്‍ബിസി മെയ്ക്ക് ഇറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടീശ്വരനായ ശേഷവും വര്‍ഷങ്ങളോളം തനിക്ക് ജീവിതത്തില്‍ വിജയിച്ചതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.'90കളുടെ അവസാനം വരെ എനിക്ക് തോന്നിയിട്ടില്ല, ശരി നമുക്ക് തെറ്റുകള്‍ വരുത്താം, എന്നാലും നമ്മള്‍ തന്നെയായിരിക്കും മുന്നിലെന്ന്.' ഗേറ്റ്‌സ് പറയുന്നു.
1975ലാണ് മൈക്രോസോഫ്റ്റിന്റെ തുടക്കം. എന്നാല്‍ 1998 വരെ വിജയിച്ചതായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ബില്‍ഗേറ്റ്‌സ് പറയുന്നത്. ചെറിയൊരു തെറ്റുപോലും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചേക്കാം എന്നുഭയന്ന് സോഫ്‌റ്റ്വെയര്‍ കോഡിങ്ങുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായി ബില്‍ഗേറ്റ്‌സ് തന്റെ ഓര്‍മക്കുറിപ്പായ സോഴ്‌സ് കോഡില്‍ വിവരിച്ചിരുന്നു. അന്ന് 250 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയയായിരുന്നു മൈക്രോസോഫ്റ്റ്. അന്ന് ലോകത്തെ ഏറ്റവും ധനാഢ്യനായ വ്യക്തിയായിരുന്നു ബില്‍ഗേറ്റ്‌സ് എന്ന് ഫോര്‍ബ്‌സ് കണക്കുകളും വ്യക്തമാക്കുന്നു.
നിലവില്‍ മൂന്ന് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ് വളര്‍ന്നുകഴിഞ്ഞു. ഗേറ്റ്‌സിന്റെ ആസ്തി 165 ബില്യണ്‍ ഡോളറാണ്.
Content Highlights: Bill Gates reveals he worked 80-hour weeks coding software