പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; കുടുംബത്തിന് നഷ്ടമായത് കോടികള്‍

ഡിജിറ്റല്‍ അറസ്റ്റെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുടുംബത്തില്‍ നിന്ന് പണം കവര്‍ന്നത്

dot image

ഡിജിറ്റല്‍ തട്ടിപ്പുകളുടെ കാലമാണ്. പലതരത്തിലുള്ള തട്ടിപ്പുകള്‍ നമ്മുടെ കണ്‍മുന്നില്‍ നടക്കുന്നുമുണ്ട്. ഓരോ ദിവസവും തട്ടിപ്പുകാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയും ചെയ്യും. ഏറ്റവും രസം എന്താണെന്നുവച്ചാല്‍ ഇത്തരം പലതരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും ആളുകള്‍ അവരുടെ വലയില്‍ വീഴുന്നുവെന്നുള്ളതാണ്. അത്തരത്തിലൊരു തട്ടിപ്പിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

മുംബൈയിലെ താമസക്കാരനായ ചന്ദ്രഭാന്‍ പലിവാളിന് ഫെബ്രുവരി ഒന്നിന് ഒരു അജ്ഞാത നമ്പറില്‍നിന്ന് ഒരു കോള്‍ വരികയാണ്. കോള്‍ അറ്റന്റ് ചെയ്ത ചന്ദ്രഭാനിനോട് ഉടന്‍തന്നെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ ബന്ധപ്പെടണമെന്നും അല്ലാത്ത പക്ഷം അയാളുടെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയതു. ഫോണ്‍ സേവനം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ചന്ദ്രഭാന്‍ അയാള്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു.
അധികം താമസിക്കാതെ പലിവാളിന് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ഐപിഎസ് ഓഫീസര്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്.

മുംബൈയിലെ സൈബര്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ചന്ദ്രഭാനെന്ന് പറയുകയും ഉടന്‍തന്നെ തട്ടിപ്പുകാരില്‍ ഒരാള്‍ കോളാവ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് യൂണിഫോമില്‍ ഇയാളെ വീഡിയോകോള്‍ ചെയ്യുകയും ചെയ്തു. ഇതോടെ ചന്ദഭാന്‍ എല്ലാം വിശ്വസിക്കികയും ചെയ്തു.


പിന്നീട് അവരുടെ അടുത്ത തന്ത്രം ചന്ദ്രഭാന്‍ പണമിടപാടില്‍ തിരിമറി കാട്ടിയെന്നും അതുകൊണ്ട് വിവിധ സ്ഥലങ്ങളില്‍ അയാള്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പറയുകയുമായിരുന്നു. മാത്രമല്ല പണമിടപാട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണമുണ്ടെന്നും ഇയാളെ തെറ്റിദ്ധരിപ്പിച്ചു. ഈ ആരോപണങ്ങളൊക്കെ ചന്ദ്രഭാനിന ഭയപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയതു.

മാധ്യമവൃത്തങ്ങള്‍ പറയുന്നതനുസരിച്ച് തട്ടിപ്പുകാര്‍ പിന്നീട് ചന്ദ്രഭാനിന്റെ ഭാര്യയേയും മക്കളേയും പിന്തുടരുകയും പലവിധ ഭീഷണികളും ആരോപണങ്ങളും ഉന്നയിച്ച് അവരെ വീഡിയോ കോള്‍വഴി ബന്ധപ്പെടുകയുമായിരുന്നു. തങ്ങള്‍ ഗുരുതരമായ പ്രശ്‌നത്തിലാണെന്ന് ബോധ്യപ്പെട്ട കുടുംബം പരിഭ്രാന്തരായി അറസ്റ്റ് ഒഴിവാക്കാന്‍ പണം നല്‍കുകയിയിരുന്നു. അഞ്ച് ദിവസത്തിനുളളില്‍ തട്ടിപ്പുകാര്‍ 1.1 കോടി രൂപയാണ് കുടുംബത്തിന്റെ കൈയില്‍നിന്ന് തട്ടിയെടുത്തത്.

പിന്നീട് വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കിയ കുടുംബം നോയിഡ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ അറസ്റ്റ് എന്നപേരില്‍ കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണെന്നും വീഡിയോ കോള്‍ വഴി ആളുകളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഭയവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുകയാണെന്നും ഇത് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും പൊലീസ് പറയുന്നു. അതുകൊണ്ട് അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകളോ സന്ദേശങ്ങളോ ലഭിക്കുമ്പോള്‍ പ്രത്യേകിച്ച് അറസ്റ്റ് ഭീഷണിയോ മറ്റൊ ഉള്ള വീഡിയോ കോള്‍ വരികയോ ചെയ്യുമ്പോള്‍ അതില്‍ ജാഗ്രതപാലിക്കേണ്ടതുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.


Content Highlights :The family lost crores of rupees in the fraud of the police officer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us