'500 കോടിയിലധികമാണ് സ്വത്ത്, വരനെ ആവശ്യമുണ്ട്'; നെറ്റിസൺസിനെ 'വട്ടംകറക്കി' അസാധാരണ വിവാഹപരസ്യം

ചിലർ ഇത് ബിസിനസുകൾ കൂട്ടിച്ചേർക്കാനുളള പരസ്യമാണോ എന്നാണ് ചോദിക്കുന്നത്

dot image

ദിനപത്രങ്ങളിലും മറ്റും വിവാഹപരസ്യങ്ങൾ കാണാറുള്ളവരായിരിക്കും നമ്മൾ. വരനെയും വധുവിനെയും തേടിയുള്ള പരസ്യങ്ങൾ ഇന്നത്തെ കാലത്തും നിരവധി ഉണ്ടാകാറുണ്ട്. വിവിധ ജാതി, മതവിഭാഗങ്ങളുടെ പേരിലും അല്ലാതെയും നിരവധി പരസ്യങ്ങളും വരാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം മാറി വ്യത്യസ്തമായ ഒരു പരസ്യമാണ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്നത്.

പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട് എന്നതാണ് പരസ്യം. പക്ഷെ പരസ്യത്തിൽ സ്വത്തിന്റെ വിവരങ്ങളാണുള്ളത്. 500 കോടിയിലധികം മാർക്കറ്റ് ക്യാപ്പ് ഉള്ള കുടുംബമാണ് തങ്ങളെന്നും 28 വയസുള്ള തങ്ങളുടെ പെൺകുട്ടിക്ക് വരനെ വേണമെന്നുമാണ് പരസ്യം. ബന്ധപ്പെടാനായി ഒരു നമ്പറും താഴെ കൊടുത്തിട്ടുണ്ട്. സാധാരണ രീതിയിൽ പെൺകുട്ടിയുടെയോ, ആൺകുട്ടിയുടെയോ ഉയരം, വയസ്, വിദ്യാഭ്യാസം, ജോലി എന്നിവയെല്ലാമാണ് പരസ്യത്തിൽ ഉണ്ടാകുകയെങ്കിൽ ഇവിടെ സ്വത്തുവിവരം മാത്രമാണുള്ളത് എന്നത് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഒരു കമ്പനിയുടെ ഷെയറുകളുടെ മൊത്തം മൂല്യത്തെയാണ് മാർക്കറ്റ് ക്യാപ്പ് എന്ന് പറയുക. ഈ പരസ്യം യാഥാർത്ഥമാണോ അല്ലയോ എന്നുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. കാണുമ്പോൾ വിശ്വാസ്യയോഗ്യതയുള്ള ഒന്നായി ഈ പരസ്യം തോന്നുന്നില്ല എന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്രയും പണമുള്ള കുടുംബങ്ങൾ ഇത്തരത്തിൽ പരസ്യം ചെയ്യില്ലെന്നും, പണമുള്ള മറ്റ് കുടുംബങ്ങളിൽ നിന്ന് തന്നെ വിവാഹം ചെയ്യുമെന്നുമാണ് ചിലരുടെ അഭിപ്രായം. ചിലർ ഇത് ബിസിനസുകൾ കൂട്ടിച്ചേർക്കാനുളള പരസ്യമാണോ എന്നാണ് ചോദിക്കുന്നത്.

Content Highlights: Groom wanted based on market cap

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us