![search icon](https://www.reporterlive.com/assets/images/icons/search.png)
വിവാഹാഘോഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന രസകരമായ പല സംഭവങ്ങളുടെയും വീഡിയോ പുറത്തുവരാറുണ്ട്. ഇത്തരത്തില്‍ വിവാഹചടങ്ങിനിടെ കുരിരപ്പുറത്ത് കയറിയ ഒരു വരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ബരാതി'നായി ഒരുങ്ങി ഇറങ്ങിയ വരന്‍ കുതിരപ്പുറത്ത് കയറുന്നതും, കുതിര ഇടഞ്ഞ് ഓടുന്നതുമാണ് വീഡിയോയിലുള്ളത്.
കല്യാണ വേഷത്തില്‍ ഒരുങ്ങി വീട്ടില്‍ നിന്ന് ഇറങ്ങി വന്ന വരനെ ആളുകള്‍ എടുത്ത് കുതിരപ്പുറത്ത് ഇരുത്തുന്നതും കുതിര ഇടഞ്ഞ് ഓടുന്നതും വീഡിയോയില്‍ കാണാം. കയറിയ ഉടനെയുള്ള കുതിരയുടെ ഈ 'അപ്രതീക്ഷിത നീക്ക'ത്തോടെ വരന്‍ താഴെ വീഴുകയായിരുന്നു. നിലത്തുവീണ വരനെ കുതിര ചവിട്ടാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ആളുകള്‍ ഉടന്‍ തന്നെ വരനെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.
സിയാന്‍ സുഹൈല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്. എവിടെ നിന്നുള്ള വീഡിയോയാണ്, എന്ന് സംഭവിച്ചതാണ് എന്നതടക്കം മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പോസ്റ്റില്‍ നല്‍കിയിട്ടില്ല.
Content Highlights: Groom Geared Up For Baraat, But The Ghodi Had Other Plans