
തന്റെ കുഞ്ഞിന്റെ അച്ഛന്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ആണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ എഴുത്തുകാരി ആഷ്‌ലി സെന്റ് ക്ലെയര്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരിന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ആഷ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് മാസം മുമ്പാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതെന്നും കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്നും ആഷ്ലി പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.
Milo എന്ന അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ആഷ്‌ലിയുടെ പഴയ ഒരു കമന്റിന് താഴെ് 'whoe' എന്നാണ് മസ്‌ക് കമന്റിട്ടിരിക്കുന്നത്. പരിഹാസത്തോടെയാണോ അത്ഭുതത്തോടെയാണോ മസ്‌ക് ഈ കമന്റിട്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.
Ashley St Clair plotted for HALF A DECADE to ensnare Elon Musk pic.twitter.com/lUsVXN0P5A
— MILO (@Nero) February 15, 2025
'അഞ്ച് മാസം മുമ്പ്, ഞാന്‍ ഒരു കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോണ്‍ മസ്‌കാണ് കുഞ്ഞിന്റെ പിതാവ്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാന്‍ ഇത് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ടാബ്ലോയിഡ് മാധ്യമങ്ങള്‍ അത് പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസിലായെന്നും അതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്താണെന്ന് തിരിച്ചറിയാതെയാണ് അവര്‍ ഇതിന് ശ്രമിക്കുന്നതെന്നമായിരിന്നു ആഷ്ലി എക്‌സില്‍ കുറിച്ചത്.
A Statement Regarding @stclairashley. pic.twitter.com/RHlnJ1fDN9
— Brian Glicklich (@brianglicklich) February 15, 2025
കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ വളരാന്‍ അനുവദിക്കുക എന്നതാണ് തന്റെ ഉദ്ദേശ്യം. അതുകൊണ്ടാണ് മാധ്യമങ്ങള്‍ കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമെന്നും ആക്രമണാത്മക റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും താന്‍ ആവശ്യപ്പെടുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.
Content Highlights: Elon Musk's 4-Letter Reply To Influencer Who Said She Is Mother Of His 13th Child