
പരീക്ഷാ സെന്ററിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പാരാഗ്ലൈഡിംഗ് ചെയ്ത് പരീക്ഷാ വേദിയിലെത്തിയ വിദ്യാര്‍ത്ഥിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ വായ് താലൂക്കിലെ പസരാനി ഗ്രാമത്തിലാണ് സംഭവം. പരീക്ഷ തുടങ്ങാന്‍ 15 മിനിറ്റ് ബാക്കി നില്‍ക്കെ മണിക്കൂറുകളോളം വൈ-പഞ്ച്ഗനി റോഡിലെ പസാരണി ഘട്ട് ഭാഗത്തെ കനത്ത ഗതാഗതക്കുരുക്കില്‍ പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തിലൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.
കോളേജ് ബാഗുമായി ആകാശത്തിലൂടെ പറന്നുയരുന്ന ആളെയാണ് വൈറല്‍ വീഡിയോയില്‍ കാണുന്നത്. ആവശ്യമായ എല്ലാ പാരാഗ്ലൈഡിംഗ് ഉപകരണങ്ങളും വിദ്യാര്‍ത്ഥി ധരിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. പഞ്ചഗണിയിലെ ജിപി അഡ്വഞ്ചേഴ്സിലെ സാഹസിക കായിക വിദഗ്ധനായ ഗോവിന്ദ് യെവാലെയാണ് വിദ്യാര്‍ത്ഥിക്കൊപ്പം ഇത്തരത്തിലൊരു സാഹസികക്ക് ഒപ്പം നിന്നത്.
അതേസമയം, പാരാഗ്ലൈഡിംഗുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം, ഹിമാചല്‍ പ്രദേശിലെ കുളുവില്‍ പാരാഗ്ലൈഡര്‍ മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി മരിക്കുകയും പൈലറ്റിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗഡ്സ പാരാഗ്ലൈഡിംഗ് സൈറ്റിലാണ് സംഭവം. 2023 ജനുവരിയില്‍ ചില നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗഡ്സ സൈറ്റില്‍ പാരാഗ്ലൈഡിംഗ് നിരോധിച്ചിരുന്നു.
Content Highlights: Maharashtra student paraglides to reach exam venue on time