നായയായി 'മാറിയ' ജപ്പാന്‍ സ്വദേശിയെ ഓര്‍മ്മയുണ്ടോ? ഇപ്പോള്‍ വന്‍ ലാഭമുള്ള ബിസിനസിനുടമ

ഇപ്പോള്‍ വലിയ ലാഭമുണ്ടാക്കുന്ന സംരംഭത്തിനുടമയായി മാറിയിരിക്കുകയാണ് ടോകോ

dot image

ചിറകുകളുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷിയായിരുന്നെങ്കില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവിയായിരുന്നുവെങ്കില്‍ എന്നൊക്കെ തമാശക്കെങ്കിലും ഇടക്കൊക്കെ പറയുന്നവരാണ് നമ്മള്‍. ഇങ്ങനെ ഒരാഗ്രഹം സാധിക്കാന്‍ അങ്ങേയറ്റം വരെ പോയ ഒരു ജപ്പാന്‍കാരനുണ്ട്. ടോകോ എന്നാണ് ഇയാളുടെ പേര്. ഒരു നായയായി മാറാനായിരുന്നു ടോകോയുടെ ആഗ്രഹം. വലിയ തുക നല്‍കി ഒറിജിനലിനെ വെല്ലുന്ന ഒരു കോസ്റ്റിയൂം തന്നെ ടോകോ ഉണ്ടാക്കി. ഈ വസ്ത്രം ധരിച്ച് നായകളെ പോലെ പെരുമാറുന്ന ടോകോയുടെ വീഡിയോയും ഇതുസംബന്ധിച്ച വാര്‍ത്തകളുമൊക്കെ നേരത്തെ തന്നെ ചര്‍ച്ചയായിട്ടുമുണ്ട്. ഇപ്പോള്‍ വലിയ ലാഭമുണ്ടാക്കുന്ന സംരംഭത്തിനുടമയായി മാറിയിരിക്കുകയാണ് ടോകോ.

Toco in dog costume

ടോക്കിയോ സ്വദേശിയാണ് ടോകോ. നായയാകാനുള്ള ആഗ്രഹം കൊണ്ട് ഒറിജിനലിനെ വെല്ലുന്ന കോസ്റ്റിയൂമാണ് ടോകോ ഉണ്ടാക്കിയത്. ഇതിനായി തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ശതമാനം ടോകോ ചെലവാക്കുകയും ചെയ്തു. 2 മില്യണ്‍ യെന്‍ (ഏകദേശം 11.45 ലക്ഷം രൂപ) ആണ് ഒരു ഉടുപ്പിനായി ടോകോ നല്‍കിയത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകാത്ത തരത്തില്‍, ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധിച്ചാണ് ഈ വസ്ത്രം പ്രശസ്തമായ ഒരു കമ്പനി ഉണ്ടാക്കിയത്. അനക്കാന്‍ സാധിക്കുന്ന കാല്‍പാദങ്ങളും വാലും വായുമെല്ലാം ഇതിന്റെ പ്രത്യേകതയായിരുന്നു. നാല് കിലോ ആണ് ഈ വസ്ത്രത്തിന്റെ ഭാരം.

നായയുടെ വസ്ത്രം മാത്രമല്ല, നായയെ പോലെ പെരുമാറാനും ടോകോ ശീലിച്ചിരുന്നു. നായകളെ പൊലെ കൈ നല്‍കാനും, പന്തുകള്‍ പിടിക്കാനും, തിരിഞ്ഞ് മറിയാനുമൊക്കെ ടാകോ ശ്രമിച്ചിരുന്നു. ഇതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. 'നായ വസ്ത്രം' ധരിച്ച ടോകോ യഥാര്‍ത്ഥ നായകള്‍ക്കൊപ്പം സമയം ചെലവിട്ടിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ തീരുമാനിച്ചിടത്താണ് ടോകോയുടെ ബിസിനസിന്റെ ആരംഭം. ടോകോയെ പോലെ നായയായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി കോസ്റ്റിയൂം വാടകയ്ക്ക് നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു മൃഗമായി മാറണമെന്ന് തോന്നിയിട്ടുണ്ടോ? നിങ്ങളെ ആവേശത്തിലാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ നിങ്ങളുടെ ഈ ആഗ്രഹം സാധിക്കാന്‍ സഹായിക്കുന്ന സേവനം ഞങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ്', എന്നാണ് ടോകോയുടെ കമ്പനിയുടെ പരസ്യ വാചകം.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ടോകോയുടെ ബിസിനസ് ഇതിനകം തന്നെ വലിയ വിജയമായി മാറിയിട്ടുണ്ട്. നിരവധി പേരാണ് മൃഗങ്ങളായി 'മാറാന്‍' ടോകോയെ തേടി എത്തുന്നത്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നായ വസ്ത്രം വാടകയ്ക്ക് എടുക്കണമെങ്കില്‍ 49,000 യെന്‍ (28,000 രൂപ) ആണ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ നേരത്തേക്കാണെങ്കില്‍ 36,000 യെന്നും(20,000 രൂപ) നല്‍കണം. കോസ്റ്റിയൂം വേണമെങ്കില്‍ 30 ദിവസത്തിന് മുമ്പ് തന്നെ ബുക്ക് ചെയ്യുകയും വേണം.

Content Highlights: What happened to the Japanese man who became a dog? This is what he’s doing now

dot image
To advertise here,contact us
dot image