കാണാതായി 104 ദിവസം, തിരച്ചില്‍ അവസാനിപ്പിച്ചില്ല... ഒടുവില്‍ സന്തോഷത്തോടെ മടക്കം

അവധിക്കാല യാത്രയ്ക്കിടയിലാണ് ഗ്രേഹൗണ്ടിനെ കാണാതാകുന്നത്

dot image

ഒരുപാട് അകലെയുള്ള ഒരു നഗരത്തില്‍വച്ച് നിങ്ങളുടെ പ്രിയപ്പെട്ട നായയെ കാണാതാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത നഗരത്തില്‍ എവിടെ തിരയുമെന്ന് പോലും അറിയാത്ത സാഹചര്യത്തില്‍, കുറേ തിരഞ്ഞതിന് ശേഷം നിങ്ങള്‍ തിരിച്ചുപോരുമായിരിക്കും അല്ലേ. എന്നാല്‍ ഡല്‍ഹി സ്വദേശികളായ ഇപ്പോള്‍ ഗുഡ്ഗാവില്‍ താമസിക്കുന്ന ദമ്പതികളായ ദീപയനും കസ്തൂരിയും ഒരു അവധിക്കാലമാഘോഷിക്കാനാണ് അവരുടെ രണ്ട് നായ്ക്കളായ ഗ്രേഹൗണ്ട്, വൂഫ് എന്നിവരുമായി ആഗ്രയിലേക്ക് പോയത്.

അവിടെ ചെന്ന ശേഷം മാര്‍ച്ച് 5ാം തീയതി ഗ്രേഹൗണ്ട് അതിന്റെ കെട്ടഴിഞ്ഞ് ആഗ്രയിലെ തെരുവുകളിലേക്ക് ഓടിപോയി. ദീപയനും കസ്തൂരിയും പറ്റാവുന്ന ഇടങ്ങളിലെല്ലാം അന്വേഷിച്ചു. താജ്മഹല്‍ മെട്രോ സ്‌റ്റേഷന് സമീപം സിസിടിവി ദൃശ്യങ്ങളിലെ ഒരു മങ്ങിയ കാഴ്ച മാത്രമാണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്. അത് പ്രതീക്ഷനല്‍കിയെങ്കിലും ദിവസങ്ങള്‍ കടന്നുപോയതോടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. പക്ഷേ ഗ്രേഹൗണ്ടിനെ ഉപേക്ഷിച്ചുപോകാന്‍ അവരുടെ മനസ് അനുവദിച്ചില്ല. അവനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതാനും അവര്‍ക്ക് സാധിച്ചില്ല. ആഴ്ചകളോളം അവര്‍ തെരുവുകളില്‍ ചുറ്റിത്തിരിഞ്ഞു, നാട്ടുകാരുമായി സംസാരിച്ചു, നായയെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് 50,000 രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. മാര്‍ക്കറ്റുകളിലും ഇടവഴിയിലും ഒക്കെ തിരഞ്ഞു.

പിന്നീട് അവര്‍ പോലീസിന്റെ സഹായം തേടി. മങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും കണ്ടു. ആഗ്രയിലെ തെരുവുകളില്‍ ഡ്രോണുകള്‍ പറത്തി. സ്‌നിഫര്‍ നായ്ക്കള്‍ വന്നു. എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടും പ്രയോജനമുണ്ടായില്ല. പക്ഷേ ദീപയനും കസ്തൂരിയും പ്രതീക്ഷയോടെ മുന്നോട്ടുപോയി. അങ്ങനെയിരിക്കേയാണ് ജെയിന്‍ എന്ന ഒരു ടൂറിസ്റ്റ് ഗൈഡ് അവരെ ബന്ധപ്പെടുന്നത്. മെഹ്താബ് ബാഗിനടുത്ത് ഗ്രേഹൗണ്ടിനെപ്പോലെ തോന്നിക്കുന്ന ഒരു നായയെ കണ്ടുവെന്ന് അയാള്‍ പറഞ്ഞു. ദീപയനും കസ്തൂരിയും ഉടന്‍തന്നെ അങ്ങോട്ടേക്ക് പോയി. ദീപയന്റെ ശബ്ദം ഗ്രേഹൗണ്ടിണ്ട് തിരിച്ചറിഞ്ഞില്ലെങ്കിലും കസ്തൂരിയുടെ ശബ്ദം തിരിച്ചറിയുകയും അവളുടെ അടുത്തേക്ക് വരികയും ചെയ്തു. പക്ഷേ 38 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗ്രേഹൗണ്ട് 15 കിലോഗ്രാമിലും കുറഞ്ഞ് ആരോഗ്യമെല്ലാം ചോര്‍ന്നാണ് കാണപ്പെട്ടത്. ഗ്രേഹൗണ്ടിനെ കണ്ടെത്തിയത് ഒരു അത്ഭുതമെന്നാണ് കസ്തൂരി പറഞ്ഞത്. ദീപയനും കസ്തൂരിയും അവരുടെ പ്രിയപ്പെട്ട ഗ്രേഹൗണ്ടുമായി പിറ്റേന്ന് രാവിലെ തന്നെ വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു.

Content Highlights : A dog named Greyhound goes missing while on vacation

dot image
To advertise here,contact us
dot image