ബില്‍ ഗേറ്റ്‌സോ രണ്‍ബീറോ, ഡിന്നറിന് ആരെ തിരഞ്ഞെടുക്കും? നിത അംബാനിയുടെ ഉത്തരം വൈറല്‍, വീഡിയോ

ഹോളിവുഡോ ബോളിവുഡോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ബോളിവുഡ് എന്നായിരുന്നു അവരുടെ ഉത്തരം

dot image

ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സ് 2025ല്‍ പങ്കെടുത്ത് സംസാരിക്കവെ രസകരമായ ഒരു ചോദ്യത്തിന് നിത അംബാനി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ബില്‍ ഗേറ്റ്‌സോ രണ്‍ബീറോ, ആരോടൊപ്പം അത്താഴം കഴിക്കാനാണ് നിങ്ങള്‍ക്ക് താല്‍പര്യം?' എന്നായിരുന്നു ചോദ്യം. കുറച്ചുനേരം ചിന്തിച്ച ശേഷം രണ്‍ബീര്‍ കപൂര്‍ എന്നാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ നിത നല്‍കിയ മറുപടി. ഇതിന് കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്.

പരിപാടിക്കിടെ രസകരമായ റാപ്പിഡ് ഫയര്‍ റൗണ്ടിലായിരുന്നു ചോദ്യം. ഹാളിവുഡോ ബോളിവുഡോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ബോളിവുഡ് എന്നായിരുന്നു അവരുടെ ഉത്തരം. പ്രിയപ്പെട്ട നടന്‍ അമിതാഭ് ബച്ചനാണെന്നും അവര്‍ വ്യക്തമാക്കി. രണ്‍ബീര്‍ കപൂറിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും പേരുകള്‍ പറഞ്ഞ് ഇതില്‍ ആരെയെങ്കിലും തിരഞ്ഞെടുക്കാനായിരുന്നു അടുത്ത ചോദ്യം, രണ്‍ബീര്‍ എന്നായിരുന്നു ഉത്തരം. രണ്‍ബീര്‍ തന്റെ മകന്‍ ആകാശിന്റെ അടുത്ത സുഹൃത്താണെന്നും, ഈ ഉത്തരത്തില്‍ ആകാശ് വളരെയധികം സന്തോഷിക്കുമെന്നും നിത അംബാനി പറഞ്ഞു.

ഇതിന് പിന്നാലെയാണ് അത്താഴം കഴിക്കാന്‍ അവസരം ലഭിച്ചാല്‍ രണ്‍ബീറിനെയാണോ ബില്‍ ഗേറ്റ്‌സിനെയാണോ തിരഞ്ഞെടുക്കുക എന്ന ചോദ്യം. നിമിഷ നേരത്തെ ചിന്തയ്ക്ക് ശേഷം രണ്‍ബീര്‍ എന്ന പേര് തന്നെയാണ് നിത അംബാനി പറഞ്ഞത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് നിത അംബാനിയുടെ ഉത്തരത്തില്‍ പ്രതികരണവുമായെത്തിയത്.

നിത അംബാനിക്ക് ബോളിവുഡിനോട് അമിതമായ താല്‍പര്യമുണ്ടെന്നാണ് ചിലര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ബില്‍ ഗേറ്റ്‌സിന് പകരം രണ്‍ബീറിനെ തിരഞ്ഞെടുക്കുന്നത് പൊതുവായ ഇന്ത്യന്‍ ചിന്തകളുടെ ഫലമാണെന്നും ഇത് അമിതമായ ദേശസ്‌നേഹത്തിന്റെ ഭാഗം കൂടിയാണെന്നുമാണ് മറ്റുചിലരുടെ കമന്റുകള്‍.

Content Highlights: Nita Ambani chooses Ranbir Kapoor over Bill Gates to have dinner with

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us