അടുക്കളയില്‍ സ്റ്റീല്‍ പാത്രങ്ങളുണ്ടോ? ശ്രദ്ധിക്കാന്‍ കുറച്ച് കാര്യങ്ങളുണ്ട്

സ്റ്റീല്‍ പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സാധാരണ വരുത്തുന്ന ചില തെറ്റുകള്‍

dot image

നമ്മുടെ എല്ലാം വീടുകളില്‍ അടുക്കളയാവശ്യത്തിന് സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടല്ലേ. എല്ലാ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഒരുപോലെയല്ല. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പാകം ചെയ്യുന്ന ഭക്ഷണത്തേയും പാത്രത്തേയും ഒരുപോലെ നശിപ്പിക്കും.

സ്റ്റീല്‍ പാത്രത്തിന്റെ ഗ്രേഡ്

എല്ലാ സ്റ്റെയിന്‍ലസ് സ്റ്റീലും ഒരുപോലെയല്ല. ഉയര്‍ന്ന നിലവാരമുളള പാത്രങ്ങള്‍ സാധാരണയായി 18/ 8 അല്ലെങ്കില്‍ 18/10 സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഇത് തുരുമ്പിനെ പ്രതിരോധിക്കുകയും കൂടുതല്‍ ഈട്‌ നില്‍ക്കുകയും ചെയ്യും. വിലകുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളാണെങ്കില്‍ കാലക്രമേണ അതിന്റെ ഗുണങ്ങളെല്ലാം നഷ്ടപ്പെടും. പാത്രത്തിന്റെ അടിഭാഗം തുരുമ്പെടുത്തും ചളുങ്ങിയും പോകുന്നത് ഇതുകൊണ്ടാണ്.

ഭാരം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍

ഭാരം കുറഞ്ഞ പാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും പാചകം ചെയ്യുമ്പോള്‍ ഉയര്‍ന്ന ചൂടില്‍ അത് രൂപം മാറുകയോ ചളുങ്ങുകയോ ചെയ്യാം. എന്നാല്‍ കട്ടി കൂടിയ, ഭാരം കൂടിയ പാത്രങ്ങള്‍ ചൂട് നന്നായി നിലനിര്‍ത്തുന്നു.

ഹാന്‍ഡില്‍ അത്യാവശ്യമാണ്

ചൂടുളള പാന്‍ ഉയര്‍ത്തുമ്പോള്‍ അതിന്റെ ഹാന്‍ഡില്‍ വളരെ നേര്‍ത്തതാണെങ്കില്‍ കൈ പൊള്ളാന്‍ കാരണമാകും. നല്ല സ്റ്റീല്‍ പാത്രത്തിന് കട്ടിയുള്ള പിടിയുണ്ടായിരിക്കും. അത് ഉറപ്പുള്ളതും ചൂടിനെ പ്രതിരോധിക്കുന്നതും ആയിരിക്കും.

വില കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍

സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ എപ്പോഴും വിലകൂടിയവ വാങ്ങാന്‍ ശ്രദ്ധിക്കുക. വില കൂടിയതാണെങ്കിലും അവ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. അവ മെറ്റീരിയലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നവയാണ്. വില കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങള്‍ മിക്കപ്പോഴും ഭാരം കുറഞ്ഞതും ദുര്‍ബലവുമായിരിക്കും.

Content Highlights : There are a few things to keep in mind when buying stainless steel cookware/

dot image
To advertise here,contact us
dot image